ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി 22 പേർ മഴക്കെടുതിയിൽ മരിച്ചു. പഞ്ചാബിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തുണ്ട്.

മണാലിയിൽ കനത്ത മണ്ണിടിച്ചിലിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽനിന്നുളള 43 പേരാണ് ഹോട്ടലിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. അതിനിടെ, 35 വിദ്യാർത്ഥികളടക്കം 45 പേരെ ട്രക്കിങ്ങിനിടെ കാണാതായി. ഇവരെക്കുറിച്ചുളള യാതൊരു വിവരവും ലഭ്യമല്ല.

Express Photo by Pradeep Kumar

കുളു ജില്ലയിലെ ബിയാസ് നദിയിൽനിന്നുളള ദൃശ്യം. Source: PTI

Express Photo by Pradeep Kumar

റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുളുവിലും മണാലിയിലും മാത്രം മൂന്ന് പ്രധാന പാലങ്ങൾ ഒലിച്ചുപോയി. ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കുളു ജില്ലയിലെ ബിയാസ് നദിയിൽനിന്നുളള ദൃശ്യം. Source: PTI

Source: PTI

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 500 തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു. കേദാർനാഥുമായി ബന്ധിപ്പിക്കുന്ന ലിഞ്ചോളിയിലെ പാലം ശക്തമായ മഴയിൽ ഒലിച്ചുപോയതാണ് തീർത്ഥാടകർ കുടുങ്ങാൻ ഇടയാക്കിയത്.

പഞ്ചാബിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അവരവരുടെ പ്രദേശങ്ങളിൽ പോയി ദുരിതബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി എംഎൽഎമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനാൽ പോങ് ഡാമിൽനിന്നും അധിക ജലം തുറന്നുവിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ