പനാജി: പഞ്ചാബ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ 75 ശതമാനവും ഗോവയില്‍ 83 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ട് മണിക്കുമാണ് വോട്ടിംഗ് ആരംഭിച്ചത്. പഞ്ചാബില്‍ ചില ഇടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറുകളുണ്ടായത് വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇരുസംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭരണമുന്നണിയായ ബിജെപി അകാലിദള്‍ സഖ്യവും തമ്മിലാണ് പോരാട്ടം.
പഞ്ചാബില്‍ 1 കോടി 98 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍സിങും ഏറ്റുമുട്ടുന്ന ലാംപിയിലാണ് ഏറ്റവും ശക്തമായ പോരാട്ടം.
1145 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 11 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ഗോവയില്‍ ചതുഷ്കോണമത്സരമാണ് നടക്കുന്നത്. 251 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും ആം ആദ്മിപാര്‍ട്ടിക്കും പുറമേ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ആര്‍എസ്എസ് നേതാവ് സുഭാഷ് വെലിങ്കാര്‍ രൂപീകരിച്ച ഗോവ സുരക്ഷ മഞ്ചിന്റെ നേതൃത്വത്തിലുള്ള സഖ്യവും മത്സരരംഗത്തുണ്ട്.