scorecardresearch

'പഞ്ചാബിലെ കോൺഗ്രസ് സിദ്ദുവിന്റെ കോമിക് ഡ്രാമയിൽ പെട്ടു;' രൂക്ഷ വിമർശനവുമായി അമരീന്ദർ

"ഇതാണ് പാർട്ടിയുടെ അവസ്ഥ. അവർക്ക് അവരുടെ നുണകൾ ശരിയായി ഏകോപിപ്പിക്കാൻ പോലും കഴിയില്ല, ”അമരീന്ദർ പറഞ്ഞു

"ഇതാണ് പാർട്ടിയുടെ അവസ്ഥ. അവർക്ക് അവരുടെ നുണകൾ ശരിയായി ഏകോപിപ്പിക്കാൻ പോലും കഴിയില്ല, ”അമരീന്ദർ പറഞ്ഞു

author-image
WebDesk
New Update
Amarinder Singh, Randeep surjewala, Harish Rawat, Navjot singh sidhu, Punjab Congress crisis, Punjab crisis, Punjab news, indian express, പഞ്ചാബ്, കോൺഗ്രസ്, അമരീന്ദർ, അമരീന്ദർ സിങ്, Malayalam News, News in Malayalam, Malayalam Latest News, Latest News in Malayalam, IE Malayalam

ചണ്ഡീഗഡ്: പഞ്ചാബിലെ കോൺഗ്രസ് ഘടകത്തിനെതിരെ ശക്തമായ വിമർശനവുമായി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. സംസ്ഥാനത്തെ ആഭ്യന്തര പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം മറച്ചുവയ്ക്കാ നേതാക്കൾ നുണകൾ പ്രചരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

Advertisment

പാർട്ടി എംഎൽഎമാർ തനിക്കെതിരായ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തുമായി ബന്ധപ്പെട്ട് ഹരീഷ് റാവത്തും രൺദീപ് സുർജേവാലയും പങ്കുവച്ച പരസ്പരവിരുദ്ധമായ സംഖ്യകൾ ചൂണ്ടിക്കാട്ടിയ അമരീന്ദർ അവയെ "തെറ്റുകളുടെ കോമഡി" എന്ന് വിശേഷിപ്പിച്ചു.

79 പഞ്ചാബ് കോൺഗ്രസ് എംഎൽഎമാരിൽ 78 പേർ ക്യാപ്റ്റൻ അമരീന്ദറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് കത്തയച്ചതായി സുർജേവാല അവകാശപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഒരു ദിവസം മുമ്പ്, 43 എംഎൽഎമാർ ഈ വിഷയത്തിൽ ഹൈക്കമാന്റിന് കത്തയച്ചതായി ഹരീഷ് റാവത്ത് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

"നവജ്യോത് സിംഗ് സിദ്ധുവിന്റെ കോമിക് ഡ്രാമയിൽ മുഴുവൻ പാർട്ടിയും ഉൾപ്പെട്ടിരിക്കുന്നതായി തോന്നുന്നു," എന്നും അമരീന്ദർ പരിഹസിച്ചു, "അടുത്തതായി 117 എംഎൽഎമാർ എനിക്കെതിരെ എഴുതിയെന്ന് അവർ അവകാശപ്പെടും," എന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

Advertisment

Also Read: പഞ്ചാബ്: സിദ്ദുവും മുഖ്യമന്ത്രി ചന്നിയും കൂടിക്കാഴ്ച നടത്തി; പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് പാർട്ടി

"ഇതാണ് പാർട്ടിയുടെ അവസ്ഥ. അവർക്ക് അവരുടെ നുണകൾ ശരിയായി ഏകോപിപ്പിക്കാൻ പോലും കഴിയില്ല, ”അമരീന്ദർ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നും പ്രതിസന്ധി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അമരീന്ദർ പറഞ്ഞു.

താൻ അധികാരത്തിലിരിക്കെ 2017 മുതൽ, പഞ്ചാബിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വലിയ വിജയം നേടിയെന്നും അത് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വിരുദ്ധമായ വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അഭൂതപൂർവമായ 77 സീറ്റുകൾ നേടി. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ, സുഖ്ബീർ ബാദലിന്റെ ശക്തികേന്ദ്രമായ ജലാലാബാദിൽ നാല് സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസ് നേടി.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോലും രാജ്യത്ത് ബിജെപി വൻ തരംഗമുണ്ടായിട്ടും 13 സീറ്റുകളിൽ എട്ടും പാർട്ടി തൂത്തുവാരി എന്ന് ക്യാപ്റ്റൻ അമരീന്ദർ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ, ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ, 350 ൽ 281 സീറ്റുകൾ കോൺഗ്രസ് നേടി. 109 മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി 97 സീറ്റ് നേടിയെന്നും അദ്ദേഹം പറഞ്ഞു.

സുർജേവാല അവകാശപ്പെടുന്നതുപോലെ പഞ്ചാബിലെ ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. നവജ്യോത് സിംഗ് സിദ്ധുവിന്റെ നിർദ്ദേശപ്രകാരം ഏതാനും നേതാക്കളും എംഎൽഎമാരും ചേർന്നാണ് തനിക്കെതിരെ മുഴുവൻ കാര്യങ്ങളും ക്രമീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടി കനത്ത തിരഞ്ഞെടുപ്പ് വില നൽകേണ്ടിവരുമെന്നും അമരീന്ദർ മുന്നറിയിപ്പ് നൽകി.

Indian National Congress Amarinder Singh Punjab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: