Latest News

പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി: പ്രിയങ്കയ്ക്ക് പിറകെ രാഹുലിനെയും സന്ദർശിച്ച് സിദ്ധു

കോൺഗ്രസ് പഞ്ചാബ് ഘടകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഹൈക്കമാൻഡിന്റെ ശ്രമം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച

Navjot Singh Sidhu, Punjab Congress, Sidhu meets Priyanka Gandhi, Rahul Gandhi, Congress, Congress crisis, AICC, Indian Express news

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രക്ക് പിറകെ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി പഞ്ചാബ് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു. ബുധനാഴ്ച ഡൽഹിയിൽ രാഹുലിന്റെ വസതിയിലെത്തിയാണ് സിദ്ധു കൂടിക്കാഴ്ച നടത്തിയത്.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച മൂന്ന് മണിക്കൂർ നീണ്ടുനിന്നതായി സിദ്ധുവിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂടിക്കാഴ്ചക്കിടെ പ്രിയങ്ക രാഹുലിനെ കാണാൻ പോയെന്നും അവർ പറഞ്ഞു. “എന്താണ് ചർച്ചകൾ നടന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. രാവിലെ മുതൽ അദ്ദേഹം മൂന്ന് മണിക്കൂർ അകത്തുണ്ട്. പ്രിയങ്ക പോയി തിരിച്ചുവരുന്നത് ഞങ്ങൾ കണ്ടു,” അവർ പറഞ്ഞു.

സിദ്ധുവുമായി ഒരു കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് സിദ്ധുവും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച.

ചൊവ്വാഴ്ച രാഹുലിനെയും പ്രിയങ്കയെയും കാണുമെന്ന് സിദ്ധുവിന്റെ സംഘാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം പട്യാലയിലെ വസതിയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ, സിദ്ധുവുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

Read More: ബിജെപി പ്രവര്‍ത്തകരും പ്രക്ഷോഭത്തിലുള്ള കര്‍ഷകരും തമ്മില്‍ ഗാസിപുരിൽ സംഘർഷം

കോൺഗ്രസ് പഞ്ചാബ് ഘടകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി ഹൈക്കമാൻഡിന്റെ ശ്രമം തുടരുന്നതിനിടെ രാഹുലും പ്രിയങ്കയുമായുള്ള സിദ്ധുവിന്റെ കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതൃത്വത്തിനിടയിൽ പ്രാധാന്യം കൈവന്നിട്ടുണ്ട്. പാർട്ടിയിലെ സിദ്ധുവിന്റെ മുന്നോട്ട് പോക്കിനെ ഈ കൂടിക്കാഴ്ചകൾ സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ സിദ്ധു കലാപക്കൊടി ഉയർത്തിയിരുന്നു. ട്വിറ്ററിൽ സിദ്ധു അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Punjab congress crisis sidhu meets priyanka gandhi in delhi

Next Story
ബിജെപി പ്രവര്‍ത്തകരും പ്രക്ഷോഭത്തിലുള്ള കര്‍ഷകരും തമ്മില്‍ ഗാസിപുരിൽ സംഘർഷംFarm laws, Farmers protest, Ghaziabad famers gather, Ghaziabad farmers protest, Delhi-Uttar Pradesh border, Bharatiya Kisan Union, Farmers on BJP, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com