ഛണ്ഡീഗഡ്: പഞ്ചാബിൽ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് രോഗിയിൽ പ്ലാസ്മ തെറാപ്പി വിജയകരമായി പൂർത്തിയാക്കി. ഫരീദ്‌കോട്ടിലെ ഗുരു ഗോബിന്ദ് സിങ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്ലാസ്മ തെറാപ്പി നടത്തിയത്. വൈദ്യശാസ്ത്ര വിഭാഗം ഡോ. ​​രവീന്ദർ ഗാർഗ്, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വകുപ്പ് ഡോ. നീതു കുക്കർ, മൈക്രോബയോളജി വിഭാഗം ഡോ. ​​നീർജ ജിൻഡാൽ, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ​​ദിവ്യ കവിത എന്നിവരാണ് തെറാപ്പി നടത്തിയത്.

Read More: കോവിഡ് രോഗിയെ പേരുമാറി ഡിസ്‌ചാർജ് ചെയ്‌തു; ആശങ്ക

രോഗിയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുന്നുവെന്ന് പഞ്ചാബ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ മന്ത്രി ഒ.പി.സോണി പറഞ്ഞു. ഐസിഎം‌ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പ്രകാരമുള്ള ദേശീയ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി ഈ ചികിത്സ ആരംഭിക്കുന്ന രാജ്യത്തെ മുൻ‌നിര സ്ഥാപനങ്ങളിലൊന്നായ് ഈ ആശുപത്രി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സുഖം പ്രാപിച്ച കോവിഡ് രോഗിയുടെ പ്ലാസ്മ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശേഖരിച്ച് സൂക്ഷിച്ചു. പ്ലാസ്മ തെറാപ്പി നടത്തിയതിന് ശേഷം, രോഗിയുടെ അവസ്ഥ ക്രമേണ മെച്ചപ്പെടുന്നുണ്ട്. ഇപ്പോൾ രോഗി നിരീക്ഷണത്തിലാണ്. കോവിഡിൽ നിന്ന് മുക്തിനേടിയ കൂടുതൽ ആളുകൾ പ്ലാസ്മ നൽകാൻ തയ്യാറായി മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

Read More: ചെെനയിൽ വീണ്ടും കോവിഡ്; മാംസച്ചന്തയിലെ തൊഴിലാളികൾക്ക് രോഗം, ഉറവിടമറിയില്ല

ജിഎംസി പട്യാലയും ഉടൻ തന്നെ പ്ലാസ്മ തെറാപ്പി ആരംഭിക്കാൻ പോകുകയാണെന്നും ജിഎംസി അമൃത്സറിനും ഇതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി (മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ) ഡി.കെ.തിവാരി പറഞ്ഞു.

കോവിഡ് -19 രോഗത്തിൽ നിന്ന് കരകയറുന്ന ഏതെങ്കിലും രോഗികളിൽ നിന്ന് പ്ലാസ്മ എടുക്കാമെന്ന് ബാബ ഫരീദ് ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. രാജ് ബഹദൂർ പറഞ്ഞു. രോഗിയുടെ റിപ്പോർട്ട് (ആർ‌ടി-പി‌സി‌ആർ) നെഗറ്റീവ് ആയിക്കഴിഞ്ഞാൽ, 14 ദിവസത്തിനുശേഷം അയാൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ കഴിയും. രക്തത്തിൽ ആന്റിബോഡികൾ അടങ്ങിയിരിക്കുന്നതിനാൽ രോഗം ഭേദമാക്കാൻ ഇത് സഹായിക്കും.

Read in English: Punjab conducts its first plasma therapy successfully

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook