Latest News

കേരളത്തിനൊപ്പം; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെ പിന്തുണച്ച് അമരീന്ദര്‍ സിങ്

തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ എംഎല്‍എമാരിലൂടെ ജനങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അമരീന്ദര്‍ സിങ് മറുപടി നല്‍കി

Amarinder Singh

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പ്രമേയം പാസാക്കിയതിനെതിരെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.

വേണ്ടത്ര നിയമോപദേശം തേടി വേണമായിരുന്നു പ്രമേയം പാസാക്കാന്‍ എന്നാണ് രവിശങ്കര്‍ പ്രസാദ് നേരത്തെ പറഞ്ഞത്. അതിനെതിരെയാണ് അമരീന്ദര്‍ സിങ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കേരള നിയമസഭ ചെയ്തത് ഉചിതമായ നടപടിയാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ജനങ്ങളുടെ ആഗ്രഹവും അറിവുമാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിലെ അന്തസത്ത എന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ എംഎല്‍എമാരിലൂടെ ജനങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അമരീന്ദര്‍ സിങ് മറുപടി നല്‍കി. രവിശങ്കര്‍ പ്രസാദിന് കത്തിലൂടെയാണ് അമരീന്ദര്‍ സിങ് മറുപടി നല്‍കിയത്. ജനങ്ങളുടെ ശബ്ദത്തിന് ചെവികൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

Read Also: സവര്‍ക്കറെ തൊട്ടുകളിക്കരുത്; കോണ്‍ഗ്രസിനെതിരെ ബിജെപിയും ശിവസേനയും

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമത്തെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

“നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ബിജെപി ഒരടി പിന്നോട്ട് പോകില്ല. ഈ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്തുവന്നാലും ബിജെപി നിലപാട് മാറ്റില്ല. നിയമം നടപ്പിലാക്കുക തന്നെ ചെയ്യും. നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് അത് തുടരാം” അമിത് ഷാ ജോധ്പൂരില്‍ പറഞ്ഞു. പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Punjab cm supports kerala resolution against caa

Next Story
സവര്‍ക്കറെ തൊട്ടുകളിക്കരുത്; കോണ്‍ഗ്രസിനെതിരെ ബിജെപിയും ശിവസേനയും
The moderation of comments is automated and not cleared manually by malayalam.indianexpress.com