പഞ്ചാബ്: എംപിമാരുടെ എതിർപ്പ്; സുനിൽ ജാഖറിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഹൈക്കമാൻഡ്

കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി, എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവർ ഇപ്പോൾ എല്ലാവർക്കും സ്വീകാര്യതയുള്ള നേതാവിനെ പരിഗണിക്കാൻ ഓരോ എംഎൽഎയുടെയും അഭിപ്രായം തേടിയിരുന്നു

Sunil Jakhar, Punjab congress CLP meet, Punjab congress CLP meet today, Punjab congress CLP meet deferred, Punjab congress CLP meet time, punjab new cm today, punjab new cm, Amarinder singh resignation, Punjab CM Amarinder singh, Punjab congress crisis, Indian express news, പഞ്ചാബ്, മുഖ്യമന്ത്രി, കോൺഗ്രസ്, സുനിൽ ജാഖർ, സിദ്ധു, അമരീന്ദർ സിങ്, അംബിക സോണി, ie malayalam

ന്യൂഡൽഹി: പഞ്ചാബ് മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ജാഖറിനെ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെ ശ്രമങ്ങൾ പാർട്ടി സംസ്ഥാന ഘടകത്തിൽ നിന്നുള്ള പ്രതിഷേധത്തിനൊടുവിൽ ഉപേക്ഷിച്ചു. ജാഖറിനെ അംഗീകരിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ എംപിമാരും നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം.

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ ചിലർ രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്‌വയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവുമായുള്ള ബജ്‌വയുടെ ബന്ധം നല്ലതല്ലെന്നതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കാര്യമില്ലെന്നും അവർ പറഞ്ഞിരുന്നു.

“അവർ തമ്മിൽ പോരടിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. ഇത് വീണ്ടും പഴയപടിയാവും. സംസ്ഥാന കോൺഗ്രസ് മേധാവിയും മുഖ്യമന്ത്രിയും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങിയതിനാലാണ് അമരീന്ദറിനെ നീക്കം ചെയ്തത്. ബജ്‌വയെ പകരക്കാരനാക്കിയാൽ ആ പ്രശ്നം പരിഹരിക്കപ്പെടില്ല,” എന്നാണ് ഒരു മുതിർന്ന നേതാവ് പറഞ്ഞത്. സിദ്ദുവും ബജ്‌വയെ മുഖ്യമന്ത്രിയാക്കുന്നതിന് അനുകൂല നിലപാടല്ല സ്വീകരിത്തിരുന്നത്.

കോൺഗ്രസ് നേതൃത്വത്തിന് ഒരു ഹിന്ദുവിനെ മുഖ്യമന്ത്രിയാക്കണമെങ്കിൽ എന്തുകൊണ്ട് ആനന്ദ്പൂർ സാഹിബ് എംപി മനീഷ് തിവാരിയെ തിരഞ്ഞെടുക്കുന്നില്ല എന്നും പാർട്ടി നേതാക്കൾ ചോദിച്ചിരുന്നു. പഞ്ചാബിൽ നിന്നുള്ള ഒരേയൊരു ഹിന്ദു എംപിയാണ് മനീഷ് തിവാരി. സിഖുകാരുടെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായ ആനന്ദ്പൂർ സാഹിബിൽ നിന്നാണ് തിവാരി ലോക്സഭയിലെത്തിയത്. എന്നാൽ നേതൃത്വവും സിദ്ദുവും തിവാരിക്ക് അനുകൂലമായിരുന്നില്ല.

Read More: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു

സിദ്ധു, ബജ്‌വ‌, അമരീന്ദർ എന്നിവർക്ക് സ്വീകാര്യ എന്ന തരത്തിൽ കോൺഗ്രസ് നേതാവായ അംബിക സോണിയെയും നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ ആ ശ്രമവും വിജയിച്ചില്ല. പദവി ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്നും ഒരു സിഖുകാരൻ മുഖ്യമന്ത്രിയാകണമെന്നും അംബിക സോണി വ്യക്തമാക്കി. ജഖാറിനെ നിയമിക്കുന്നതിൽ വെള്ളിയാഴ്ച തന്നെ അംബിക സോണി എതിർപ്പ് പ്രകടിപ്പിച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

അമരീന്ദർ സിങ്ങിനെ പുറത്താക്കിയത് പാർട്ടി നടത്തിയ അട്ടിമറിയാണെന്നും ഏറ്റവും കുറഞ്ഞപക്ഷം നേതൃത്വം ഒരു പിന്തുടർച്ചാ പദ്ധതി തയ്യാറാക്കണമായിരുന്നെന്നും ഒരു മുതിർന്ന നേതാവ് പറഞ്ഞിരുന്നു. “വ്യക്തമായും നേതൃത്വത്തിന് ഒരു പദ്ധതിയുമില്ലായിരുന്നു, ഇപ്പോൾ അവർ എതിർപ്പ് നേരിട്ടു,” നേതാവ് പറഞ്ഞു.

Read More: മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി, എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവർ എല്ലാവർക്കും സ്വീകാര്യതയുള്ള നേതാവിനെ പരിഗണിക്കാൻ ഓരോ എംഎൽഎയുടെയും അഭിപ്രായം തേടുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Punjab cm mps not in favour of sunil jakhar as amarinder singhs replacement

Next Story
സജീവ കേസുകള്‍ കുറയുന്നു; രാജ്യത്ത് 30,773 പേര്‍ക്ക് കോവിഡ്, 309 മരണംBihar, Lockdown, Covid
The moderation of comments is automated and not cleared manually by malayalam.indianexpress.com