ന്യൂഡൽഹി: പഞ്ചാബിലെ ബട്ടാലയ്ക്കടുത്ത് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 13 ആയി. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ, ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കി.
Deeply anguished to learn of the loss of lives due to the blast in the firecracker factory in Batala. Rescue operations are underway with the DC & SSP heading the relief efforts.
— Capt.Amarinder Singh (@capt_amarinder) September 4, 2019
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook