ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിൽ കോലാഹലം ഉണ്ടായതിനെ തുടർന്ന് ആം ആദ്മി പാർടി അംഗങ്ങളെ നിയമസഭയ്ക്ക് അകത്ത് നിന്ന് വലിച്ച് പുറത്തിട്ടു. സ്പീക്കർ റാണാ കെ.പി. സിംഗിന്റെ ഉത്തരവിനെ തുടർന്നാണ് നിയമസഭാ പൊലീസ് ആം ആദ്മി അംഗങ്ങളെ വലിച്ച് പുറത്തിട്ടത്.

നിസാൽ സാംഗ്‌വാല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗ് മഞ്ജീത് സിംഗ് ബിലാസ്‌പൂർ ഇതേ തുടർന്ന് ബോധരഹിതനായി. ഇദ്ദേഹത്തെ പരിക്കേറ്റ മറ്റ് എംഎ.എ മാർക്കൊപ്പം ആശുപത്രിയിലേക്ക് മാറ്റി.

പ്രതിപക്ഷത്ത് അത്യപൂർവ്വ ഐക്യ കാഴ്ച പ്രകടിപ്പിച്ച് അകാലിദളും സ്പീക്കർക്കെതിരെ പ്രതിഷേധിച്ചു. ആംആ്ദമി അംഗങ്ങൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദൾ അംഗങ്ങൾ പ്രതിപക്ഷത്ത് നിന്ന് ഇറങ്ങിപ്പോയി.

പ്രതിഷേധിച്ച ആംആദ്മി അംഗങ്ങളെയും, സഖ്യ കക്ഷിയായ ലോക് ഇൻസാഫ് പാർട്ടി അംഗങ്ങളെയും ഇന്നത്തേക്ക് സഭയിൽ നിന്ന് സ്പീക്കർ സസ്പെന്റ് ചെയ്തു.

ആംആദ്മി പാർട്ടി ചീഫ് വിപ് സുഖ‌പാൽ ഖൈറയെയും ഇൻസാഫ് പാർട്ടി എംഎൽഎ സിമർജീത് സിംഗിനെയും ബജറ്റ് സമ്മേളനം തീരുന്നത് വരെ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതേ തുടർന്നാണ് അംഗങ്ങൾ ഇന്ന് പ്രതിഷേധിച്ചത്.

പ്രതിപക്ഷ നേതാവും മുതിർന്ന ആംആദ്മി പാർട്ടി നേതാവുമായ എച്ച്.എസ്.ഫൂൽക്ക സംഭവത്തിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. കർഷകരുടെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. “മധ്യപ്രദേശിലെ കർഷകരെ കാണാൻ രാഹുൽ ഗാന്ധി പോയി. അതേ വിഷയം ഇവിടെ ഉന്നയിച്ചവരെ അടിച്ചൊതുക്കുകയാണ് ചെയ്തത്” അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook