scorecardresearch

അമരീന്ദറിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ സർക്കാർ ബിജെപിയാൽ നിയന്ത്രിക്കപ്പെട്ടതിനാലെന്ന് പ്രിയങ്ക

‘ഒരു ഘട്ടത്തിൽ, ഗവൺമെന്റിന്റെ ഉദ്ദേശം മാറുന്നത് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ ഉടൻ നടപടിയെടുക്കുകയും സർക്കാരിനെ മാറ്റുകയും ചെയ്തു,’ പ്രിയങ്ക പറഞ്ഞു

അമരീന്ദറിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ സർക്കാർ ബിജെപിയാൽ നിയന്ത്രിക്കപ്പെട്ടതിനാലെന്ന് പ്രിയങ്ക

അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ “ഡൽഹിയിൽ നിന്ന് ബിജെപിയാൽ” നിയന്ത്രിക്കപ്പെട്ടതിനാലാണ് അവരെ മാറ്റേണ്ടി വന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.കഴിഞ്ഞ വർഷം പഞ്ചാബിലെ മുഖ്യമന്ത്രിയെ മാറ്റിയ സംഭവത്തെക്കുറിച്ചാണ് പ്രിയങ്കയുടെ പരാമർശം.

‘അഞ്ച് വർഷമായി സംസ്ഥാനത്ത് ഞങ്ങളുടെ സർക്കാർ ഉണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ, ഗവൺമെന്റിന്റെ ഉദ്ദേശം മാറുന്നത് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങൾ ഉടൻ നടപടിയെടുക്കുകയും സർക്കാരിനെ മാറ്റുകയും ചെയ്തു. അപ്പോൾ ചരൺജിത് സിംഗ് ചന്നി ജി വന്നു,” പ്രിയങ്ക കോട്കപുരയിലും ധുരിയിലും തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.

സർക്കാരിനെ മറ്റാരോ നയിക്കുകയാണെന്ന വസ്തുത പഞ്ചാബിലെ ജനങ്ങൾ ദയയോടെ സ്വീകരിക്കില്ലെന്ന് കോൺഗ്രസിന് അറിയാമായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു. “ഇപ്പോൾ അവരെല്ലാം ഒരുമിച്ചിരിക്കുന്നു,” എന്ന് അമരീന്ദറിന്റെ പുതുതായി രൂപീകരിച്ച പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യത്തെ പരാമർശിച്ച് അവർ പറഞ്ഞു.

ധുരിയിൽ, പ്രിയങ്ക ഒരു വനിതാ റാലിയെ അഭിസംബോധന ചെയ്തു. എല്ലാ വീടുകൾക്കും ഒരു വർഷത്തിൽ എട്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രഖ്യാപിച്ചു. കൂടാതെ സ്ത്രീകൾക്ക് അവരുടെ വീട്ടു ചെലവുകൾക്കായി പ്രതിമാസം 1,100 രൂപയും പ്രഖ്യാപിച്ചു. “സംസ്ഥാനത്തിന്റെ താക്കോൽ ആർക്ക് കൈമാറണമെന്ന് തീരുമാനിക്കാൻ ബുദ്ധിയുള്ള സ്ത്രീകളോട് ഞാൻ ആഹ്വാനം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

എഎപിയുടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മത്സരിക്കുന്ന മണ്ഡലമാണ് ധുരി. കുടുംബം നടത്തിക്കൊണ്ടുപോകാൻ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന എഎപിയുടെ വാഗ്ദാനത്തിന് പകരമാണ് കോൺഗ്രസിന്റെ വാഗ്ദാനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Punjab assembly polls priyanka gandhi congress amarinder bjp