ഛണ്ഡീഗഡ്:  സംസ്ഥാന രാഷ്ട്രീയത്തിൽ 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യക്തമായത്. ആംആദ്മി പാർട്ടിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടത്തിയതെന്ന എക്സിറ്റ് പോൾ ഫലസൂചികകളെ അസ്ഥാനത്തിലാക്കി 75 ലധികം സീറ്റുകളിൽ വ്യക്തമായ ആധിപത്യം കോൺഗ്രസ് നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ആംആദ്മി പാർട്ടി 22 സീറ്റിൽ മുന്നേറ്റം നടത്തുന്പോൾ മുഖ്യഭരണ കക്ഷിയായിരുന്ന ശിരോമണി അകാലിദൾ 15 സീറ്റിലേക്ക് ഒതുങ്ങി. വെറും മൂന്നിടത്ത് മാത്രമാണ് രണ്ടാമത്തെ വലിയ ഭരണകക്ഷിയായ ബിജെപിയുടെ നേട്ടം.

Read More: Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം; ഗോവയും മണിപ്പൂരും നേടാൻ കോൺഗ്രസ്-ബിജെപി മത്സരം

സംസ്ഥാനത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണ വിരുദ്ധ വികാരം അലയടിച്ച് ഉയർന്നതാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. അഴിമതി രഹിത ഭരണമെന്ന ആശയവുമായി സംസ്ഥാനത്തെ ഭരണം നേടാൻ മുന്നിട്ടിറങ്ങിയ ആംആദ്മി പാർട്ടിയെ പൂർണമായും വിശ്വാസത്തിലെടുക്കാൻ പഞ്ചാബിലെ ജനങ്ങൾ തയാറായില്ലെന്നതാണ് ഫലസൂചികകൾ വ്യക്തമാക്കുന്നത്. എങ്കിലും ശിരോമണി അകാലിദളിന് ആംആദ്മി പാർട്ടിയുടെ വരവിൽ കനത്ത ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ പിന്തുണ ഒന്നുകൂടി വർദ്ധിപ്പിച്ച കോൺഗ്രസ് 38 ശതമാനത്തിലേറെ വോട്ടർമാരുടെ പിന്തുണ നേടി. മുഖ്യ എതിരാളികളായിരുന്ന ആംആ്ദമി 24 ശതമാനം വോട്ടുകളാണ് സംസ്ഥാനത്ത് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ശിരോമണി അകാലിദളിന് 25 ശതമാനം വോട്ടർമാരുടെ പിന്തുണ നേടിയിട്ടുണ്ട്.

Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ ‘കുങ്കുമ ഹോളി’

uttar pradesh, bjp

ബിജെപിയിൽ നിന്നും പിണങ്ങിപ്പിരിഞ്ഞ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ സിദ്ദുവിന്റെ സ്വാധീനം ഒന്നുകൂടി ഉയർന്നു. കോൺഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റിയ ജനങ്ങളോട് സിദ്ദു ഇതിനോടകം നന്ദി അറിയിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് കാവി അണിഞ്ഞു, ‘കൈ’പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി

അമരീന്ദർ സിങ്ങിനെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നിൽ നിർത്തിയത്. ഇദ്ദേഹം രണ്ട്  സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ലാംബിയിൽ പരാജയപ്പെട്ടു. ഇദ്ദേഹത്തിന്റെ 75-ാംമത്തെ പിറന്നാൾ ദിനത്തിലാണ് സംസ്ഥാന കോൺഗ്രസ് അധികാരത്തിലേക്ക് തിരികെയെത്തുന്നത്. ഇദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് ആശ കുമാരി വ്യക്തമാക്കി. അതേസമയം, അമൃത്സർ സീറ്റിൽ മത്സരിച്ച് വിജയിച്ച സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് ഇവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപുള്ള സിദ്ദുവിന്റെ രാഷ്ട്രീയ മാറ്റം സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ