scorecardresearch

പഞ്ചാബില്‍ ബിജെപി 65 മണ്ഡലങ്ങളില്‍ മത്സരിക്കും; അമരീന്ദറിന്റെ പാര്‍ട്ടിക്ക് 37 സീറ്റ്

പഞ്ചാബ് ഒരു അതിർത്തി സംസ്ഥാനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് പഞ്ചാബിൽ സുസ്ഥിരവും ശക്തവുമായ ഒരു സർക്കാർ ആവശ്യമാണെന്നും ജെ പി നദ്ദ പറഞ്ഞു

പഞ്ചാബില്‍ ബിജെപി 65 മണ്ഡലങ്ങളില്‍ മത്സരിക്കും; അമരീന്ദറിന്റെ പാര്‍ട്ടിക്ക് 37 സീറ്റ്

ന്യൂഡല്‍ഹി: പഞ്ചാബില്‍ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ. പി. നദ്ദ. നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 മണ്ഡലങ്ങളില്‍ 65 എണ്ണത്തിലും ബിജെപി മത്സരിക്കും. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് 35 സീറ്റിലും സുഖ്ദേവ് സിങ് ദിൻഡ്‌സയും ഷിരോമണി അകാലി ദള്‍ (സംയുക്ത്) 15 മണ്ഡലത്തിലും മത്സരിക്കും.

പഞ്ചാബിലെ ‘മഹാസഖ്യം’ ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല, ഭാവി തലമുറയെ സുരക്ഷിതമായി നിലനിർത്താനും പഞ്ചാബിന്റെ സ്ഥിരതയ്ക്കും വേണ്ടിയാണെന്നും നദ്ദ പറഞ്ഞു. അമരീന്ദറും ദിൻഡ്‌സയും പഞ്ചാബ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാന്‍ മഹാസഖ്യ സര്‍ക്കാര്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പുരോഗതിയിലേക്കും വികസനത്തിലേക്കും കൊണ്ടുപോകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ തടസപ്പെടുത്താന്‍ ‘പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ’ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷൻ ആരോപിച്ചു.

പഞ്ചാബ് ഒരു അതിർത്തി സംസ്ഥാനമാണ്, രാജ്യത്തിന്റെ സുരക്ഷയ്ക്ക് പഞ്ചാബിൽ സുസ്ഥിരവും ശക്തവുമായ ഒരു സർക്കാർ ആവശ്യമാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി പാകിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നുവെന്ന് നമുക്കറിയാം. മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഞങ്ങൾ അവിടെ കണ്ടു, നദ്ദ പറഞ്ഞു.

പഞ്ചാബിലെ മാഫിയയെ തടയാനാണ് ബിജെപി സഖ്യത്തിൽ ചേരാൻ തന്റെ പാർട്ടി തീരുമാനിച്ചതെന്ന് ദിൻഡ്‌സ പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണ് താൻ ബിജെപിയുമായി കൈകോർത്തതെന്ന് അമരീന്ദറും വിശദീകരിച്ചു.

താൻ പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അമരീന്ദർ ആരോപിച്ചു. ഇപ്പോൾ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ നവ്‌ജ്യോത് സിങ്ങ് സിദ്ദുവിനെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പാകിസ്ഥാനിൽ നിന്നുള്ള ഒരാൾ അവശ്യപ്പെട്ടിരുന്നെന്നും അമരീന്ദര്‍ പറഞ്ഞു.

ഞാൻ നവജ്യോത് സിദ്ദുവിനെ സർക്കാരിൽ നിന്ന് പുറത്താക്കിയതിന് ശേഷം പാകിസ്ഥാനിൽ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ച. അദ്ദേഹം അവരുടെ പ്രധാനമന്ത്രിയുടെ (ഇമ്രാന്‍ ഖാന്റെ) പഴയ സുഹൃത്താണെന്നും നിങ്ങൾക്ക് അദ്ദേഹത്തെ സർക്കാരിൽ നിലനിർത്താൻ കഴിയുമൊ എന്നും ചോദിച്ചതായി അമരീന്ദർ വെളിപ്പെടുത്തി.

Also Read: നിയന്ത്രണം കടുപ്പിക്കുന്നു; തിരുവനന്തപുരം സി കാറ്റഗറിയില്‍; തിയേറ്ററുകളും ജിമ്മും അടയ്ക്കണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Punjab assembly election bjp to contest in 65 seats amarinder gets 37