അമൃത്സര്‍: പഞ്ചാബിലെ മഞ്ചാ മേഖലയിൽ വ്യാജ മദ്യം കുടിച്ച് 21 പേര്‍ മരിച്ചു. 48 മണിക്കൂറിനിടെ അമൃത്സർ, ബട്‌ല, തരണ്‍ തരണ്‍ ജില്ലകളിലുണ്ടായ മരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന്  ഉത്തരവിട്ടു.

സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്ന വ്യാജ മദ്യ നിര്‍മാണത്തെ തകര്‍ക്കാന്‍ മുഖ്യമന്ത്രി പൊലീസിനും എക്‌സെെസ് വകുപ്പിനും നിര്‍ദേശം കൊടുത്ത് രണ്ട് മാസത്തിനകമാണ് ദുരന്തമുണ്ടായത്.

Read Also: ജമ്മുകശ്മീര്‍: സജാദ് ലോണിനെ മോചിപ്പിച്ചു; തടവ് മാനസികമായി തളര്‍ത്തിയെന്ന് സജാദ്‌

ജൂണ്‍ 29-നാണ് ആദ്യ മരണങ്ങള്‍ അമൃത്സറിലെ മുച്ചല്‍, താംഗ്ര ഗ്രാമങ്ങളില്‍ നിന്നും പുറത്ത് വന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിൽനിന്നും സംശയാസ്പദമായ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പല മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് സംസ്‌കരിച്ചത്.

നാല് പേരുടെ പോസ്റ്റ് മോര്‍ട്ടം നടത്തി കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read in English: Punjab: 21 die after drinking spurious liquor in three Majha districts; CM orders probe

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook