ന്യൂഡല്‍ഹി: സ്ഥലംമാറ്റ നടപടി നേരിട്ട സിബിഐ എസ്.പി ടി രാജാ ബാലാജി ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവുവിനെതിരെ രംഗത്ത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയാണ് സിബിഐ ഡയറട്കറെന്ന് ബാജാലി ആരോപിച്ചു. റാവുവിന്റെ തെറ്റായ നടപടിക്കെതിരെ പരാതി നല്‍കിയതിന് തനിക്കെതിരെ പ്രതികാര നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം റാവുവിന് തന്നെ എഴുതിയ കത്തില്‍ പറയുന്നു. 2017 മാര്‍ച്ചില്‍ അന്നത്തെ സിബിഐ ഡയറക്ടര്‍ക്കാണ് താന്‍ പരാതി നല്‍കിയിരുന്നതെന്നും ബാലാജി പറയുന്നു.

ജനുവരി 21ന് സ്ഥലംമാറ്റം കിട്ടിയതിന്റെ പിറ്റേന്നാണ് ബാലാജി റാവുവിന് കത്ത് അയച്ചത്. സിബിഐയുടെ അഴിമതിവിരുദ്ധ സ്ക്വാഡില്‍ നിന്നും ഗാസിയാബാദിലെ സിബിഐ അക്കാദമിയിലേക്കായിരുന്നു ബാലാജിയെ മാറ്റിയത്. ഭാര്യയുടെ മാതാവ് ഡല്‍ഹി എയിംസില്‍ അര്‍ബുദത്തിന് ചികിത്സ സ്വീകരിക്കുന്നതിന്റെ മാനുഷിക പരിഗണനയിലാണ് തനിക്ക് ഡല്‍ഹിയില്‍ നിയമനം കിട്ടിയതെന്ന് ബാലാജി പറയുന്നുണ്ട്. ഈ കാരണം കൊണ്ടാണ് സര്‍ക്കാര്‍ തനിക്ക് ഈസ്റ്റ് കിഡ്വായി നഗറില്‍ താമസ സൗകര്യം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലംമാറ്റം ചോദ്യം ചെയ്ത് ഇടക്കാല സിബിഐ ഡയറക്ടര്‍ക്കെതിരെ ബാലാജി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. നാഗേശ്വര റാവുവിന് എതിരായ തെളിവുകളും ബാലാജിയുടെ കൈയിലുണ്ടെന്നാണ് വിവരം. ‘ആദരവ് അര്‍ഹിക്കാത്ത വ്യക്തിയാണ് നിങ്ങളെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. സ്വയം പ്രായശ്ചിത്തം ചെയ്യുന്നതാണ് മനുഷ്യര്‍ക്ക് ഉത്തമം. 2018 ഓഗസ്റ്റ് 1നാണ് പ്രത്യേക അപേക്ഷ പ്രകാരം ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ഭാര്യയ്ക്കെ അമ്മയെ പരിചരിക്കാന്‍ സൗകര്യമാകുമെന്ന് കണക്കുകൂട്ടലിലാണ് സ്ഥലംമാറ്റം ലഭിച്ചത്,’ ബാലാജി കത്തില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ