പൂനെ: സ്വർണം കൊണ്ട് മാസ്ക് നിർമ്മിച്ചിരിക്കുകയാണ് പൂനെ സ്വദേശി. 2.89 ലക്ഷം വില വരുന്ന സ്വർണമാണ് മാസ്ക് നിർമ്മിക്കാൻ ഉപയോഗിച്ചതെന്ന് ശങ്കർ കുറാഡെ പറഞ്ഞു. വളരെ നേർത്തതും ദ്വാരവുമുളളതുമാണ് മാസ്ക്. അതിനാൽ തന്നെ ശ്വസിക്കാൻ ബുദ്ധിമുട്ടില്ലെന്നും എന്നാൽ ഈ മാസ്ക് കൊറോണ വൈറസിനെതിരെ ഫലം ചെയ്യുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘ഉചിതമായ സമയത്ത് തീരുമാനം’; മുന്നണിമാറ്റത്തോട് പ്രതികരിച്ച് ജോസ് കെ. മാണി

സമൂഹ മാധ്യമങ്ങളിൽ വെളളി കൊണ്ടുളള മാസ്ക് ധരിച്ച ഒരാളെ കണ്ടപ്പോഴാണ് കുറാഡെയ്ക്ക് സ്വർണം കൊണ്ട് മാസ്ക് നിർമ്മിക്കാനുളള ആശയം ഉദിച്ചത്. തുടർന്ന് സ്വർണ പണിക്കാരനെ സമീപിക്കുകയും ഒരാഴ്ചയ്ക്കുളളിൽ അദ്ദേഹം സ്വർണ മാസ്ക് നിർമ്മിച്ച് നൽകുകയുമായിരുന്നുവെന്ന് കുറാഡെ പറഞ്ഞു.

ചെറുപ്പം മുതലേ സ്വർണത്തിനോട് അതിയായ ഭ്രമമാണ് കുറാഡെയ്ക്ക്. തന്റെ കുടുംബത്തിലെ എല്ലാവർക്കും സ്വർണം ഇഷ്ടമാണെന്നും അവർ ആവശ്യപ്പെട്ടാൽ സ്വർണ മാസ്ക് നിർമ്മിച്ചു നൽകുമെന്നും കുറാഡെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook