പൂനെ: നാല് പേരുടെ ജീവനെടുക്കുകയും പതിനൊന്നു പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി സ്ഥാപിചിട്ടുള്ളതും അമിത വലിപ്പമുള്ളതുമായ ഒരു ഹോര്‍ഡിംഗ് തിരക്കേറിയ ഒരു റോഡില്‍ പൊടുന്നനെ വീണതാണ് സംഭവം. ട്രാഫിക് സിഗ്നല്‍ കാത്തു നിന്ന വാഹനങ്ങള്‍ക്ക് മീതെയാണ് ഹോര്‍ഡിംഗ് വന്നു പതിച്ചത്. ഹോര്‍ഡിംഗിന്റെ അപകട സാധ്യത മനസ്സിലാക്കി അത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
Accident in Pune….One of the massive hoarding supports has collapsed while being removed by the railways.
Forget safety standards, even common logic is difficult to find here.
They started cutting the roughly 40ft high support from base upwards. pic.twitter.com/FRqYNQVGG8
— AP (@ap_pune) October 5, 2018
ഇന്ത്യന്‍ റെയില്‍വേസിന്റെ ഉടമസ്ഥതയിലുള്ളതും റെയില്‍വേ കെട്ടിട പരിസരത്ത് സ്ഥാപിച്ചിട്ടുള്ളതുമായ ഒരു ഹോര്‍ഡിംഗ് ആണ് ദിവസം മുഴുവന്‍ വലിയ തിരക്കനുഭവപ്പെടുന്ന ഒരു റോഡില്‍ വീണത്. ആറു ഓട്ടോറിക്ഷാ, രണ്ടു ഇരു ചക്ര വാഹനങ്ങള്‍, ഒരു കാര്‍ എന്നിവ ഹോര്ഡിംഗിനിടയില് പെട്ട് പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.
Read in English: Pune: Four killed as hoarding on rail premises collapses on road