scorecardresearch

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി

നിലവിലെ അവസ്ഥയില്‍ പല സ്ത്രീകളും തൃപ്തരല്ലെന്നും എന്നാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

നിലവിലെ അവസ്ഥയില്‍ പല സ്ത്രീകളും തൃപ്തരല്ലെന്നും എന്നാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

author-image
WebDesk
New Update
SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശനം അനുബന്ധിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തിനും വഖഫ് ബോഡിനും മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസ് അയച്ചു. മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ പള്ളികളിലും പ്രവേശനവും ആരാധനയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുണെയിലെ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

Advertisment

മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ കയറുന്നത് ആരാണ് തടയുന്നതെന്നും കോടതി ചോദിച്ചു. മക്കയില്‍ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നു കോടതി ചോദിച്ചു.

യസ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദേ എന്ന യുവതിയും ഭര്‍ത്താവ് സുബേര്‍ അഹമ്മദ് പീര്‍സാദേയുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

'ഖുറാനിലോ ഹാദിത്തിലോ ലിംഗപരമായ വേര്‍തിരിവില്ല. സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കുന്നത് തടയുക എന്നത് ഭരണഘടന വിരുദ്ധവും നിയമസാധുത ഇല്ലാത്തതുമാണ്. ഇത് വ്യക്തി എന്ന നിലയില്‍ സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുക മാത്രമല്ല, ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ്,' എന്ന് ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

നിലവിലെ അവസ്ഥയില്‍ പല സ്ത്രീകളും തൃപ്തരല്ലെന്നും എന്നാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

'സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിലൂടെ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശം ലംഘിക്കുകയാണ്. ജാതി, ലിംഗം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തല്‍ അരുതെന്ന് ഭരണഘടനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്,' ഹര്‍ജിയില്‍ ദമ്പതികള്‍ പറയുന്നു.

'ലിംഗപരമായ വേര്‍തിരിവുകള്‍ സംബന്ധിച്ച് ഇസ്ലാമിക ദൈവശാസ്ത്ര വിദഗ്ധര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. കാനഡയിലെ ഇസ്ലാമിക ദൈവശാസ്ത്രജ്ഞന്‍ അഹമ്മദ് കുട്ടി പറയുന്നത്, മുഹമ്മദ് നബിയുടെ കാലത്ത് സ്ത്രീകളും പുരുഷന്മാരും പരസ്പരം ഇടപെട്ടിരുന്നതുകൊണ്ട് ഇസ്ലാമില്‍ ലിംഗപരമായ വേര്‍തിരിവിന്റെ ആവശ്യം ഇല്ല എന്നാണ്. എന്നാല്‍ സൗദി അറേബ്യയിലെ ദൈവശാസ്ത്രജ്ഞനായ അബ്ദുള്‍ റഹ്മാന്‍ അല്‍ ബറാക്കിന്റെ അഭിപ്രായത്തില്‍, ഇത് തെറ്റാണ്. സ്ത്രീകളെ പള്ളിയല്‍ പോകാന്‍ അനുവദിക്കുന്ന പുരുഷന്മാരെ പ്രവാചകന്‍ ശകാരിച്ചിരുന്നു,' ഹര്‍ജിയില്‍ പറയുന്നു.

സ്ത്രീകളെ പള്ളിയില്‍ കയറാനും പ്രാര്‍ത്ഥിക്കാനും അനുവദിക്കാത്തത് ഭരണഘടനയുടെ 14,21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും, ഇത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സമൂഹിക സുരക്ഷയിലേക്കുമുള്ള കടന്നു കയറ്റമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Muslim Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: