Latest News

മുംബൈയിലും പൂനെയിലും കോവിഡ് തീവ്രമാകുന്നു; കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് പോസിറ്റീവ് കേസുകളില്‍ ഒന്ന് മഹാരാഷ്ട്രയിലാണ്

Covid 19, കൊവിഡ് 19, Covid Maharashtra, കൊവിഡ് മഹാരാഷ്ട്ര, Covid Pune, കൊവിഡ് പൂനെ, Covid Mumbai, കൊവിഡ് മുംബൈ, IE Malayalam, ഐഇ മലയാളം

മുംബൈ/പൂനെ: മുംബൈയിലും പൂനെയിലും കോവിഡ് വ്യാപനം തീവ്രമാകുന്നു. ബുധനാഴ്‌ച മാത്രം പൂനെയില്‍ 6,754 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്തെ മറ്റേതൊരു നഗരത്തേക്കാള്‍ കൂടുതലാണിത്. നിരവധി ആഴ്‌ചകളായി പൂനെയില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുണ്ട്. അതേസമയം, മുംബൈയില്‍ ആദ്യമായി രോഗികള്‍ 5,000 കടന്നു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് പോസിറ്റീവ് കേസുകളില്‍ ഒന്ന് മഹാരാഷ്ട്രയിലാണ്. നിലവില്‍ സംസ്ഥാനത്തുടനീളം 31,855 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ആദ്യമായി രോഗികളുടെ എണ്ണം 30,000 കടന്നത്.

Read Also: ലോക്ക് ഡൗണിന് ഒരു വയസ്; എത്ര കോവിഡ് കേസുകളും മരണങ്ങളും തടഞ്ഞു?

കഴിഞ്ഞ ഞായറാഴ്‌ചയാണ് മുംബൈ നഗരത്തിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കായ 3,779 രേഖപ്പെടുത്തിയത്. പരിശോധനകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെങ്കിലും പൂനെയില്‍ രോഗികളില്‍ ഉണ്ടായ വര്‍ധനവിന് സമാനമായ കാരണങ്ങളൊന്നും നഗരത്തില്‍ ഉണ്ടായിരുന്നില്ല. ബുധനാഴ്‌ച മുംബൈയില്‍ 40,000 ടെസ്റ്റുകൾ നടത്തി, ഇത് കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടത്തിയതിന്റെ പരിശോധനകളുടെ ഇരട്ടിയാണ്. 5,190 കേസുകളാണ് കണ്ടെത്തിത്.

പൂനെയിൽ ബുധനാഴ്‌ച 24,000 സാംപിളുകൾ പരിശോധിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ പരിശോധിച്ച സംപിളുകളുടെ എണ്ണവും സമാനമാണ്. എന്നാല്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെയുള്ള ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആയിരത്തിലധികം വർധിച്ചിട്ടുണ്ട്.

Read More: രാജ്യത്ത് ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം; 18 സംസ്ഥാനങ്ങളിൽ കണ്ടെത്തി

ആളുകളുടെ നിയന്ത്രണത്തില്‍ ഒരു മാറ്റം ഉണ്ടാകുന്നതുവരെ നിലവിലെ വർധനവ് ഏപ്രിൽ പകുതി വരെ തുടരുമെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ കോവിഡ് 19 ഉപദേഷ്ടാവ് ഡോ. സുഭാഷ് സലുങ്കെ പറഞ്ഞു. രാത്രി കർഫ്യൂകളും നിയന്ത്രണങ്ങളും ഫലം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് പൂനെയിൽ നിലവില്‍ 49,000 ത്തിലധികം കേസുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ കിടക്കകൾക്ക് കുറവില്ലെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

മാർച്ച് മാസം ആദ്യ വാരങ്ങളില്‍ സംസ്ഥാനത്തെ മരണനിരക്ക് 0.53 ശതമാനമായി ഉയർന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് 0.33 ശതമാനത്തിലേക്ക് താഴ്ന്നു. മാർച്ചിൽ സംസ്ഥാനത്ത് 1,425 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്, ഫെബ്രുവരിയിൽ ഇത് 1,072 ആയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pune and mumbai hit record number of covid cases nearly 12k covid cases

Next Story
ഡല്‍ഹി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കറുത്ത ദിനമെന്ന് ആം ആദ്‌മിarvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com