പുണെ: പുണെയിൽ 8 വയസ്സുകാരി കൂട്ട ബലാൽസംഗത്തിനിരയായി. 6 ആൺ കുട്ടികൾ ചേർന്നാണ് പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കിയത്. ഇതിൽ അഞ്ചുപേർ പ്രായപൂർത്തി ആകാത്തവരാണ്. പുണെയിലെ കൊന്ദ്ധ്വാ പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 15 കാരൻ പൊലീസ് പിടിയിലായിട്ടുണ്ട്. ആറിനും പന്ത്രണ്ടു വയസ്സിനും ഇടയിൽ പ്രായമുള്ള മറ്റു 5 പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോഴാണ് വീട്ടുകാർ ഡോക്ടറുടെ അടുക്കൽ പെൺകുട്ടിയെ കൂട്ടികൊണ്ടു പോയത്. പരിശോധനയിൽ കുട്ടി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു. തുടർന്നാണ് കുട്ടി സംഭവം പുറത്തു പറഞ്ഞത്. വളരെ നാളുകളായി തുടർന്ന് വന്ന പീഡനം പ്രതികളുടെ ഭീഷണിയെ തുടർന്നാണ് കുട്ടി പുറത്തു പറയാതിരുന്നത്. വീട്ടുകാരുടെ പരാതിയിന്മേൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook