പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ പാക്കസ്ഥാന് ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യ. പാക്കിസ്ഥാനിലേയ്ക്ക് ഒഴുകുന്ന കിഴക്കൻ നദികളുടെ ഒഴുക്ക് തടയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നദീജലം പങ്കുവെയ്ക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ഗഡ്കരി വ്യക്തമാക്കി.

“പാക്കിസ്ഥാനുമായി നദീജലം പങ്കുവെയ്ക്കുന്നത് അവസാനിപ്പിക്കാൻ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. കിഴക്കൻ നദികളിലൂടെ പാക്കിസ്ഥാനിലേയ്ക്ക് ഒഴുകുന്ന ജലം വഴിതിരിച്ചുവിടും. ജമ്മു കാശ്മീരിലും പഞ്ചാബിലുമുള്ള ജനങ്ങൾക്ക് ലഭിക്കുന്ന തരത്തിലാകും വഴിതിരിച്ചുവിടുക,” ഗഡ്കരി ട്വീറ്റ് ചെയ്തു.

രവി നദിയ്ക്ക് കുറുകെ ഷാപൂർ-കാണ്ടിയിൽ ഡാമിന്റെ നിർമാണം പുരോഗമിയ്ക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. സിന്ധൂ നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണ നിയന്ത്രണമുള്ള നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നതാണ് ഇന്ത്യ നിര്‍ത്താനൊരുങ്ങുന്നത്. 1960 ലെ കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും മൂന്നിന്റെ നിയന്ത്രണം പാകിസ്താനുമാണ്.

രവി, ബീസ്, സറ്റ്‌ലജ് എന്നീ നദീകളുടെ പൂർണ നിയന്ത്രണമാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം പാക്കിസ്ഥാന് സിന്ധു, ജലം, ചെനാബ് എന്നീ നദികളുടെ നിയന്ത്രണവുമുണ്ട്. ഇന്ത്യയ്ക്ക് ഈ നദികളിലെ ജലം ഉപയോഗിക്കാമെങ്കിലും കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന നിബന്ധനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook