ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അച്ഛനേയും മകളേയും അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരിലെ ലെത്പോറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സിആര്‍പിഎഫ് ഭടന്മാരുടെ യാത്ര വിവരങ്ങള്‍ ശേഖരിച്ച ജെഷ് ഇ മുഹമ്മദിന്റെ പ്രവര്‍ത്തകനായ 22 വയസ്സുള്ള ഷക്കീര്‍ ബാഷിറിനെ എന്‍ഐഎ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഭടന്മാരാണ് മരിച്ചത്.
Read Also: ഡൽഹിയിലെ മുസ്ലിംകൾക്കെതിരായ അക്രമത്തെ അപലപിച്ച് ഇറാൻ
കേസ് അന്വേഷണം മാസങ്ങളായി പുരോഗതിയില്ലാതെ കിടക്കുകയായിരുന്നു. എല്ലാ പ്രതികളും ഒന്നുകില്‍ മരിക്കുകയോ പാകിസ്താനില്‍ വസിക്കുകയോ ചെയ്യുകയാണ്.
ആക്രമണം നടത്തിയ ചാവേര്‍ കൊല്ലപ്പെടുകയും അയാള്‍ ഉപയോഗിച്ച കാറിന്റെ ഉടമ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടിയത്.
കേസ് അന്വേഷണം വഴിമുട്ടിയതും പ്രതികളെ പിടിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടതും ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേസ് അന്വേഷണം വീണ്ടും ചൂടുപിടിച്ചത്.