Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

പുല്‍വാമ ഭീകരാക്രമണം: ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തു

വെള്ളിയാഴ്ച രാത്രി പുല്‍വാമ, അവന്തിപൊര എന്നിവിടങ്ങളില്‍ നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പുല്‍വാമ: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഏഴ് പേരെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പുല്‍വാമ, അവന്തിപുര എന്നിവിടങ്ങളില്‍ നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം നടന്ന സ്ഥലത്തു നിന്നും പരിശോധനയ്ക്കാവശ്യമായ വസ്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഫോറന്‍സിക് സംഘവും ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരിശോധന ശനിയാഴ്ചയും തുടരും.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ആക്രമണത്തിനും ഭീകരവാദത്തിനും പിന്നിലുളള ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാന്‍മാര്‍ ജീവന്‍ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pulwama terror attack 7 detained by police

Next Story
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിന്‍ 18 രണ്ടാം ദിവസം തന്നെ പണിമുടക്കി വഴിയില്‍ കിടന്നുTrain 18
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express