ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. സംഭവസ്ഥലത്തു നിന്നും ആയുധങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് പരിശോധന തുടരുകയാണ്.
തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലസിപോരയില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സൈന്യത്തിന് നേരെ നിറയൊഴിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
കഴിഞ്ഞയാഴ്ച ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ഉണ്ടായി. തീവ്രവാദികള്‍ സ്ഥലത്തുണ്ടെന്നറിഞ്ഞ് നടത്തിയ തിരച്ചിലിലായിരുന്നു ആക്രമണം നടന്നത്. സംഭവ സ്ഥലത്തു നിന്നും യുഎസ് നിര്‍മ്മിത എം4 തോക്ക് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ നാറ്റോ സംഘവും പാക്കിസ്ഥാനിലെ പ്രത്യേക സേനയും ഉപയോഗിക്കുന്ന തോക്കാണ് ഇതെന്ന് പൊലീസ് പറയുന്നു.
ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ കൊലപ്പെടുത്തി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലഷ്കറെ തയിബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും. പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലർച്ചെ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുല്‍വാമയിലെ സലിപോര മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവയ്പുണ്ടായത്. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേര് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് നാല് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.