ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാല ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരും ഒരു ജവാനും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പുല്‍വാല ഡെപ്യൂട്ടി കമ്മീഷണര്‍ ഗുലാം മുഹമ്മദ് ദാര്‍ അറിയിച്ചു.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പുല്‍വാലയിലെ സിര്‍നൂ ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതാണ് പിന്നീട് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

കശ്മീരിന്റെ വടക്കന്‍ മേഖലയായ ബ്രത്കലാന്‍ ഗ്രാമത്തില്‍ രണ്ടു ദിവസം മുമ്പുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഘര്‍ഷം. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണത്തില്‍ നാല് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഭീകരര്‍ കൈക്കലാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അബ്ദല്‍ മജീദ്, മെഹ്രജ്-ഉദ്-ദീന്‍, അനീസ്, ഹമീദ്-ഉള്‍-ലാഹ് എന്നിവരാണ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook