Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുല്‍വാമ: കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്

ജവാൻമാരുടെ ജീവത്യാഗം വ്യർത്ഥമാകില്ലെന്നും രാജ്നാഥ് സിങ് അറിയിച്ചു

Rajnath Singh

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ മൃതദേഹങ്ങളടങ്ങിയ ശവപ്പെട്ടികള്‍ ദേശീയ പതാകയില്‍ പൊതിഞ്ഞ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Also Read: പുൽവാമ ഭീകരാക്രമണം: സർവ്വകക്ഷി യോഗം ഇന്ന്

ഡല്‍ഹിയില്‍ നിന്നും കശ്മീരിലെത്തിയ രാജ്‌നാഥ് സിങ് ജവാന്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കു ചേര്‍ന്നു. അതിനു ശേഷമാണ് മൃതദേഹമടങ്ങിയ പെട്ടി ചുമക്കാന്‍ അദ്ദേഹം സഹായിച്ചത്. രാജ്‌നാഥ് സിങിനെ കൂടാതെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആര്‍പിഎഫ് മേധാവി ജനറല്‍ ആര്‍.ആര്‍.ഭട്‌നഗര്‍, ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

‘ധീരരായ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗം ഈ രാജ്യം ഒരിക്കലും മറക്കില്ല. പുല്‍വാമയിലെ രക്തസാക്ഷികള്‍ക്ക് ഞാന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഈ ത്യാഗം ഒരിക്കലും വ്യര്‍ത്ഥമാകില്ല,’ രാജ്‌നാഥ് സിങ് പറഞ്ഞു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Also Read: തിരിച്ചടിയ്ക്കാൻ സുരക്ഷാ സേനകൾക്ക് അനുമതി: പ്രധാനമന്ത്രി

ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി 2,547 സിആര്‍പിഎഫ് ജവാന്മാരാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്നായിരുന്നു ഒരു വാഹനത്തിലേക്ക് എസ്യുവി ഇടിച്ചു കയറ്റിയത്. ഈ വാഹനം പൂര്‍ണമായി കത്തിയെരിഞ്ഞു. മറ്റൊരു വാഹനത്തിന് കേടുപാട് പറ്റിയെങ്കിലും ആര്‍ക്കും പരുക്കില്ല.

പുല്‍വാമയിലെ ഗുണ്ടിബാഗ് സ്വദേശിയായ ആദില്‍ അഹമ്മദ് ദര്‍ ആണ് ചാവേറാക്രമണം നടത്തിയതെന്ന് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അറിയിച്ചു. ഇയാള്‍ക്ക് 20 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്.

Also Read: അഭിമത രാഷ്ട്ര പദവി നീക്കം ചെയ്താന്‍ പാക്കിസ്ഥാന് എന്തൊക്കെ നഷ്ടമുണ്ടാകും?

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ആക്രമണത്തിനും ഭീകരവാദത്തിനും പിന്നിലുളള ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാന്‍മാര്‍ ജീവന്‍ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pulwama attack rajnath singh carries coffin of crpf jawan killed in blast

Next Story
മെക്സിക്കൻ മതിലിനായി അമേരിക്കയിൽ അടിയന്തരാവസ്ഥamerica, national emergency, അമേരിക്ക, അടിയന്തരാവസ്ഥ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india
The moderation of comments is automated and not cleared manually by malayalam.indianexpress.com