ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിൽ അക്രമി ഉപയോഗിച്ച വാഹനത്തിന് ഉടമയെ തിരിച്ചറിഞ്ഞു. അനന്ത്നാഗിൽ സ്വദേശിയായ സജ്ജാദ് ഭട്ടാണ് വാഹനത്തിന്റെ ഉടമസ്ഥനെന്ന് എൻഐഎ അറിയിച്ചു. മിനി വാൻ ശ്രേണിയിൽ പെട്ട മാരുതി ഇകോയാണ് ചാവേർ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 40 സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏഴ് തവണയായി കച്ചവടം നടന്ന വാഹനമാണ് സജാദ് ഭട്ട് വാങ്ങിയത്. ഫോറൻസിക്, ഓട്ടോമൊബൈൽ വിദഗ്ധരുടെ സഹായത്തോടെയാണ് എൻഐഎ സംഘം വാഹനം തിരിച്ചറിഞ്ഞത്. ഫെബ്രുവരി നാലിനാണ് സജാദ് വാഹനം വാങ്ങിയതെന്നും ഇയാൾ ഇപ്പോൾ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽ അംഗമാണെന്നും എൻഐഎ അറിയിച്ചു.

ശനിയാഴ്ച എന്‍ഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ആയുധമേന്തിയുള്ള സജാദ് ഭട്ടിൻെറ ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook