ശ്രീനഗർ: ജമ്മുകശ്മീരിലെ പാംപോറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. പുലർച്ചെ 2 മണിക്കാണ് സേനയ്ക്ക് നേരെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് 5 സൈനികർ കൊല്ലപ്പെട്ടത്. 2 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

അതേസമയം, ഭീരുക്കളാണ് ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതെന്നും ജവാൻമാരുടെ ജീവത്യാഗത്തിന് മറുപടി നൽകുമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. ജെയ്ഷെ മുഹമ്മദ് പ്രവർത്തകർ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലും പ്രവർത്തിച്ചതെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ