/indian-express-malayalam/media/media_files/uploads/2019/03/pulwamaattack-759-jpg-1.jpg)
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരിലെ ത്രാലില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ മൂന്ന് സൂത്രധാരന്‍മാരെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കഴിഞ്ഞ മൂന്ന് ആഴ്ചയായി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയാണെന്നും ലഫ്. ജനറല്‍ കെ.ജെ.എസ്.ധില്ലന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിനെയും വിദേശ ഭീകരവാദത്തെയും പൂർണമായും ഇല്ലാതാക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ 23 കാരനായ മുദസിര്‍ അഹമ്മദ് ഖാനെയാണ് കഴിഞ്ഞ ദിവസം ത്രാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്ന് ലഫ്.ജനറല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ഇലക്ട്രീഷ്യനായ ഖാന്‍ ബിരുദധാരിയാണ്. ഇയാളാണ് ഫെബ്രുവരി 14 ലെ പുല്‍വാമ ഭീകരാക്രമണത്തിനായി മാരുതി കാര്‍ സംഘടിപ്പിച്ചത്. ഇത് ഉപയോഗിച്ചാണ് ചാവേറായ ആദില്‍ അഹമ്മദ് ഭീകരാക്രമണം നടത്തിയത്. ചാവേറായ ആദില്‍ അഹമ്മദുമായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നും മേധാവികള്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us