scorecardresearch

അസമിനെ മറ്റൊരു കശ്മീരാക്കാൻ അനുവദിക്കില്ല: അമിത് ഷാ

ദേശീയ പൗരത്വ ബില്ലിന്റെ സഹായത്തോടെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും

ദേശീയ പൗരത്വ ബില്ലിന്റെ സഹായത്തോടെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും

author-image
WebDesk
New Update
Amit Shah Statements in Election 2019, Modi Speech in Election 2019

ലഖിംപൂർ (അസം): അസമിനെ മറ്റൊരു കശ്മീരാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ജമ്മു കശ്മീരിൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ പൗരത്വ ബില്ലിനെ ഉദ്ധരിച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രഖ്യാപനം. അസമിലെ ലഖിംപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"അസമിനെ മറ്റൊരു കശ്മീരാക്കാൻ അനുവദിക്കില്ല. അതുകൊണ്ടാണ് ദേശീയ പൗരത്വ ബിൽ കൊണ്ടുവന്നിരിക്കുന്നത്. ദേശീയ പൗരത്വ ബില്ലിന്റെ സഹായത്തോടെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും. അത് നമ്മുടെ ഉത്തരവാദിത്വമാണ്," അമിത് ഷാ പറഞ്ഞു.

ജവാന്മാരുടെ ജീവത്യാഗം വ്യര്‍ത്ഥമാകില്ലെന്നും അമിത് ഷാ പറഞ്ഞു. മുൻ യുപിഎ സർക്കാരിനെ പോലെ രാജ്യ സുരക്ഷയിൽ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കം അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി. മിര്‍വൈസിനെ കൂടാതെ അബ്ദുല്‍ ഗനി ഭട്, ബിലാല്‍ ലോണെ, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.

Advertisment
Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: