Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പുൽവാമ ഭീകരാക്രമണം: സർവ്വകക്ഷി യോഗം ഇന്ന്

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാകും യോഗത്തിന് അധ്യക്ഷത വഹിക്കുക

pulwama attack, പുൽവാമ ഭീകരാക്രമണം, All party Meeting, സർവ്വകക്ഷി യോഗം, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിനെതിരായ തുടർ നടപടികൾ ആലോചിക്കാൻ സർവ്വകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്റിലെ ലൈബ്രറി ഹാളിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാകും യോഗത്തിന് അധ്യക്ഷത വഹിക്കുക.

Also Read: തിരിച്ചടിയ്ക്കാൻ സുരക്ഷാ സേനകൾക്ക് അനുമതി: പ്രധാനമന്ത്രി

മോദി സർക്കാരിന്റെ കാലത്തെ രണ്ടാം സർവ്വകക്ഷിയോഗമാണ് ഇന്ന് നടക്കുന്നത്. നേരത്തെ പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ 2016 സെപ്റ്റംബറിലാണ് യോഗം ചേർന്നത്. അന്ന് വിശദീകരണം മാത്രമായിരുന്നു അജണ്ടയെങ്കിൽ ഇന്ന് ചേരുന്ന യോഗത്തിൽ തുടർനടപടികൾ ചർച്ചയാകും.

Also Read: പുല്‍വാമ: കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്

ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള ആക്രമണം എന്ന് പറഞ്ഞ രാഹുൽ ഗാന്ധി സൈന്യം സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു. ഭീകരരെ നേരിടുന്നതിൽ സർക്കാരിനും സൈന്യത്തിനുമൊപ്പമാണ് തങ്ങളെന്നും കോൺഗ്രസ് അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pulwama attack all party meeting

Next Story
പുല്‍വാമ: കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്Rajnath Singh
The moderation of comments is automated and not cleared manually by malayalam.indianexpress.com