Latest News

ലോകത്തെ മൊബൈൽ കാമറ കൊണ്ട് മാറ്റിയെഴുതിയ കൗമാരക്കാരി

8 മിനിറ്റ് 46 സെക്കൻഡ് നേരം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് ലോകത്തെ മാറ്റി മറിച്ച ആ ക്രൂരത നിറഞ്ഞ കാഴ്ച. അത് ചിത്രീകരിച്ച ഡാർണെല ഫ്രോസിയർ എന്ന പതിനേഴുകാരിക്ക് ഇത്തവണത്തെ പുലിസ്റ്റർ സമ്മാനത്തിൽ പ്രത്യേക പരാമർശം ലഭിച്ചു.

Pulitzer Prizes, world news, George Floyd, George Floyd killing
Pulitzer Prizes award special citation to Darnella Frazier, teen who recorded George Floyd killing

നമ്മൾ ജീവിക്കുന്ന ലോകത്തെ ഒരു മൊബൈൽ കാമറ ഉപയോഗിച്ച് മാറ്റി മറിച്ച കൗമാരക്കാരിക്ക് പുലിസ്റ്റർ സമ്മാനം. യുഎസിൽ പൊലീസ് നടത്തിയ വംശീയ കൊലപാതകത്തെ, ഭീഷണിക്ക് വഴങ്ങാതെ മൊബൈൽ കാമറയിൽ പകർത്തി ലോകത്തെ തിരുത്തിയെഴുതിയ പതിനേഴുകാരിയാണ് ഡാർണെല ഫ്രേസിയർ. യുഎസിലെ മിനിയപ്പലിസിൽ ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡിനെ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥൻ തെരുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഡാർണെല സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തത്. അമേരിക്കന്‍ പൊലീസി​​​ന്റെ വംശീയതയ്ക്കെതിരെ ലോകം മുഴുവൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

നടുറോഡിൽ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ജോർജ് ഫ്ലോയ്ഡിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന വിഡിയോ ചിത്രീകരിച്ച ഡാർണെല ഫ്രേസിയറിന് ഈ വര്‍ഷത്തെ പുലിസ്റ്റർ സമ്മാനത്തിലെ പ്രത്യേക പരാമർശമാണ് ലഭിച്ചത്. ‘നമ്മൾ ജീവിക്കുന്ന ലോകത്തെ അവൾ കാമറ ഉപയോഗിച്ച് മാറ്റിത്തീർത്തു’ എന്നാണ് ഓസ്കാർ അക്കാദമി അംഗവും ചലച്ചിത്രകാരനുമായ മൈക്കേൽ മൂർ അതേ കുറിച്ച് എഴുതിയത്.

“യു എസിലെ മിനിപൊളിസിലെ ഡാർണെല ഫ്രേസിയറിന് ഇന്നലെ പുലിറ്റ്‌സർ സമ്മാനം പ്രഖ്യാപിച്ചു. അവർ ഒരു പ്രൊഫഷണൽ പത്രപ്രവർത്തകയോ എഴുത്തുകാരിയോ നാടകകൃത്തോ അല്ല. 18 വയസുള്ള അവൾ ഇന്നലെ പുലിറ്റ്‌സർ സ്വീകരിച്ചു, കഴിഞ്ഞ വർഷം മെയ് 25 ന് 17 വയസുള്ളപ്പോൾ, ധൈര്യത്തോടെ തന്റെ സ്മാർട്ട് ഫോൺ പുറത്തെടുക്കുകയും അതിലെ ബിൽറ്റ്-ഇൻ കാമറ ഉപയോഗിച്ച് പൊലീസ് ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ സംഭവം ചിത്രീകരിക്കകുയും ചെയ്തു. ഈ ഒരൊറ്റ പ്രവൃത്തി, വേദനാജനകമായ ഈ ദൃശ്യം (ഫുട്ടേജ്), ദശലക്ഷക്കണക്കിന് പൗരന്മാർ അണിനിരന്ന പ്രക്ഷോഭത്തിന് കാരണമായി. അത് ഈ രാജ്യത്തിന്റെ (യു എസ്) ചരിത്രത്തിലെ ഏറ്റവും വലുതും നീണ്ടുനിൽക്കുന്നതുമായ നിർത്താതെയുള്ള പ്രതിഷേധമായി മാറി. അവിടെ മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങൾ ഈ പ്രക്ഷോഭത്തിൽ പങ്കാളികളായി.

ഡാർണെല ഈ ക്രൂരകൃത്യം ചിത്രീകരിക്കാതിരുന്നുവെങ്കിൽ ഈ സംഭവം ഇങ്ങനെയായി മാറില്ലായിരുന്നു. ജോർജ്ജ് ഫ്ലോയിഡിനെ ഓഫീസർ ഡെറക് ഷോവിൻ, പതുക്കെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തപ്പോൾ അവളുടെ ലെൻസിലേക്ക് നോക്കുകയും അവൾക്ക് നേരെ തുറിച്ച് നോക്കുകയും ചെയ്തു. ശത്രുത നിറഞ്ഞ, വിട്ടുവീഴ്ചയില്ലാത്ത, ആ ഭയപ്പെടുത്തുന്ന നോട്ടത്തിലൂടെ ‘അടുത്തയാൾ നിങ്ങളാണ്’ എന്ന് അയാൾ പറഞ്ഞു. എന്നാൽ അവൾ ചിത്രീകരണം തുടർന്നു – 8 മിനിറ്റ് 46 സെക്കൻഡ്. നാമെല്ലാവരും ജീവിക്കുന്ന ലോകത്തെ അവൾ മാറ്റി. ഒരു കാമറ ഉപയോഗിച്ച്.

മുമ്പ് പറഞ്ഞതു പോലെ, ഡാർണെല ഈ ദശകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്ററി ചെയ്തു, ഡാർണെലയ്ക്ക് ഈ വർഷത്തെ ഓസ്കാർ അവാർഡിൽ അംഗീകാരം നൽകണമെന്ന് അക്കാദമി അംഗമെന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടു. അത് സംഭവിച്ചില്ല, പക്ഷേ. ആ യുവതി അംഗീകരിക്കപ്പെടാൻ യോഗ്യയാണെന്ന് ഇപ്പോൾ, പുലിറ്റ്‌സർ കമ്മിറ്റി വിലയിരുത്തുന്നു. അതേ, ഒരു സാധാരണക്കാരിക്ക്, ഔപചാരിക പരിശീലനമോ പരിചയമോ ഇല്ലാത്ത കൗമാരക്കാരിക്ക്, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട നോൺ-ഫിക്ഷനിൽ ഒന്ന് ചിത്രീകരിക്കാൻ കഴിയുമെന്ന് അവർ വ്യക്തമാക്കി. വാക്കുകളിലൂടെയല്ലാതെ, ചലനചിത്രങ്ങളിലൂടെ പത്രപ്രവർത്തനം നടത്തിയ ഒരാൾക്ക് ആദ്യമായാണ് പുലിറ്റ്‌സർ സമ്മാനം ലഭിച്ചതെന്ന് എനിക്ക് തോന്നുന്നു.

നമ്മൾ കൈമാറിയ, തകർന്നു പോയ ഒരു ലോകത്തെക്കുറിച്ച് വളരെ ബോധമുള്ളവരും മിടുക്കരും ഉത്സാഹമുള്ളവരുമായ യുവ തലമുറയാല്‍ നമ്മള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നമ്മൾക്കാവാത്ത തരത്തില്‍, തുറന്ന മസ്സോടെയും പ്രതിജ്ഞാബദ്ധതയോടെയും കാര്യങ്ങളെ സമീപിക്കാനും പരിഹരിക്കാനും അവർക്ക് കഴിവുണ്ട്. ഇപ്പോൾ , ഞങ്ങൾ മുതിർന്നവരുടെ ലോകത്തേക്ക്‌ പ്രവേശിച്ച ദശലക്ഷക്കണക്കിന് ഡാർ‌ണെല്ലമാരെ കുറിച്ച് പറയുമ്പോൾ‌ എനിക്ക് വളരെയധികം പ്രതീക്ഷയുണ്ട്. ഇത് പറയുമ്പോൾ നിങ്ങളിൽ പലരും എന്നോട് യോജിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നന്ദി ഡാർണെല്ല, ഞങ്ങൾക്കെല്ലാം നൽകിയ പ്രചോദനത്തിന്.

Read Here: Pulitzer Prizes award special citation to Darnella Frazier, teen who recorded George Floyd killing

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pulitzer prize to darnella frazier who recorded george floyd killing

Next Story
അതൃപ്തിയുമായി ആര്‍.എസ്.എസും സംസ്ഥാന നേതാക്കളും; സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കി ദേശിയ നേതൃത്വംK Surendran BJP
The moderation of comments is automated and not cleared manually by malayalam.indianexpress.com