മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ധയില്‍ സൈന്യത്തിന്റെ ആയുധ സംഭരണ ശാലയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറ് മരണം. 10 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറിനും ഏഴിനും ഇടയിലായിരുന്നു സ്‌ഫോടനം.
വാര്‍ധ ജില്ലയിലെ പുല്‍ഗാവില്‍ സ്ഥിതി ചെയ്യുന്ന ആയുധ ശാലയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ആയുധ ശാലയിലെ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ചവരില്‍ രണ്ട് തൊഴിലാളികളുമുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കാം.
#Wardhablast– 6 dead, 10 injuredi in a blast in d Diffusing Butt,around 10 kms from d CAD complex. In d morning while unloading the old ammunition at the diffusing butt, one of the boxes accidentally fell down which led to explosion. The first pic of the incident.@IndianExpress pic.twitter.com/75tnkYiV74
— Rashmi Rajput (@RashmiRajput123) November 20, 2018
ഖമരിയയിലെ ആയുധ നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനാല്‍ സാധാരണയായി പുല്‍ഗാവിലെ കേന്ദ്രത്തിലേക്കാണ് എത്തിക്കാറെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നിര്‍വീര്യമാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
രാജ്കുമാര്‍ രാഹുല്‍ ബഹുതെ, പ്രഭാകര്‍ രാമദാസ് വാങ്കടെ, നാരായണ്‍ ഷമറാവു കച്ചാരെ, പ്രവീണ്‍ പ്രകാശ് മുഞ്ചേവാര്‍, വിലാസ് ലക്ഷ്മണ്‍റാവു പച്ചാരെ, ഉദയ് വീര്‍ സിങ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ പത്തുപേരുടേയും നില അതീവ ഗുരുതരമാണ്.