പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. വ്യാ​ജ വി​ലാ​സ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തുന്നുവെന്ന വാർത്തകളുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു കി​ര​ണ്‍ ബേ​ദിയുടെ ന​ട​പ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​രു​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി.

പുതുച്ചേരിയിലെ അഞ്ച് ആര്‍.ടി.ഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാവൂ എന്നാണ് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. മേല്‍വിലാസം യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു.

നിയമപരമായ നികുതി അടയ്‌ക്കാതെ പോണ്ടിച്ചേരിയിൽ രജിസ്‌റ്റർ ചെയ്ത ആഡംബര കാർ കേരളത്തിൽ ഉപയോഗിച്ച മലയാളി നടി അമലാ പോളിനും സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഏഴ് ദിവസത്തിനകം വാഹനം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കനാണ് നിർദ്ദേശം. കാരാട്ട് ഫൈസലിന്റെ മിനി കൂപ്പർ കാർ ജനജാഗ്രതാ യാത്രയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉപയോഗിച്ചത് വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ