/indian-express-malayalam/media/media_files/uploads/2023/05/biren-singh-7592.jpg)
മണിപ്പൂരില്‍ ജൂണ്‍ 13-ന് ശേഷം സംഘര്‍ഷങ്ങളില്‍ ഒരു ജീവന്‍ പോലും പൊലിഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം
ന്യൂഡൽഹി: ഇപ്പോഴത്തെ സർക്കാരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതായി മണിപ്പൂർ എംഎൽഎമാർ. എട്ട് ബിജെപി എംഎൽഎമാരും മണിപ്പൂർ സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രനും അടക്കം ഒൻപത് എംഎൽഎമാരാണ് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിന് മെമ്മോറാണ്ടം സമർപ്പിച്ചത്. "ഇപ്പോഴത്തെ സംസ്ഥാന സർക്കാരിൽ പൊതുജനങ്ങൾക്ക് പൂർണ വിശ്വാസം നഷ്ടപ്പെട്ടു" എന്നാണ് അതിൽ പ്രധാനമായി പറഞ്ഞിരിക്കുന്നത്.
30 മെയ്തി എംഎൽഎമാരുടെ പ്രത്യേക പ്രതിനിധി സംഘം (കൂടുതലും ബിജെപിയിൽ നിന്നും എൻ പി പി, ജെ ഡി (യു) എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും) ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും ധനമന്ത്രി നിർമ്മലാ സീതാരാമനെയും സന്ദർശിച്ചതും ഇതേ ദിവസമാണ്. ബിജെപി ഭിന്നിപ്പുള്ള പാർട്ടിയല്ലെന്നും തെറ്റായ ആശയങ്ങൾ കാരണമാണ് വ്യത്യസ്ത സമീപനങ്ങൾ ഉണ്ടായതെന്നും ഒമ്പത് എംഎൽഎമാരിൽ ഒരാളായ നിഷികാന്ത് സിങ് സപം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കരം ശ്യാം സിംഗ്, ടി രാധേശ്യാം സിംഗ്, നിഷികാന്ത് സിംഗ് സപം, കെ രഘുമണി സിംഗ്, എസ് ബ്രോജൻ സിംഗ്, ടി റോബിന്ദ്രോ സിംഗ്, എസ് രാജെൻ സിംഗ്, എസ് കെബി ദേവി, വൈ രാധേശ്യാം എന്നിവരാണ് ഒമ്പത് എംഎൽഎമാർ.
ഏപ്രിലിൽ, അവരിൽ നാലുപേർ - കരം ശ്യാം സിംഗ്, ടി രാധേശ്യാം സിംഗ്, എസ് ബ്രോജൻ സിംഗ്, കെ രഘുമണി സിംഗ് സർക്കാരിലെ വിവിധ ഭരണ-ഉപദേശക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു. ഇത് എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകുമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായി.
"അക്രമങ്ങൾ കാരണം 100ലധികം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി കാണുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നു,” തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറയുന്നു.
എല്ലാ സമൂഹവും ഓരോ വ്യക്തിയും സമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രസ്താവിക്കുന്നു, “നിലവിൽ സർക്കാരിലും ഭരണത്തിലും ജനങ്ങൾക്ക് വിശ്വാസവുമില്ല. നിലവിലെ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് പൂർണ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമവാഴ്ച പാലിച്ചുകൊണ്ട് സർക്കാരിന്റെ ശരിയായ ഭരണത്തിനും പ്രവർത്തനത്തിനും വേണ്ടിയുള്ള ചില പ്രത്യേക നടപടികൾ സ്വീകരിക്കാവുന്നതാണ്. അതുവഴി പൊതുജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെടും.
കുക്കിയും മെയ്തി എംഎൽഎമാർ തമ്മിലുള്ള ഒരു കൂടിക്കാഴ്ചയും "സംസ്ഥാനത്തെ പ്രശ്‌നങ്ങളിൽ സംവദിച്ചും ആശയങ്ങൾ കൈമാറ്റം ചെയ്തും പരിഹാരം കാണുന്നതിന്" ഉൾപ്പെടുന്നു. മറ്റ് നിർദ്ദേശങ്ങളിൽ സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര അർദ്ധസൈനിക സേനയുടെ "ശരിയായ വിന്യാസവും ഉൾപ്പെടുന്നു.
“ഞായറാഴ്ച, സ്പീക്കറുടെ നേതൃത്വത്തിൽ ഒരു സംഘം എംഎൽഎമാർ ഡൽഹിയിൽ വന്നതായി അറിഞ്ഞു. ഞങ്ങളുടെ പേരുകൾ ഇല്ലാത്തതിനാൽ പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകാൻ കഴിയില്ലെന്ന് ഞങ്ങളുടെ ഗ്രൂപ്പിനോട് പറഞ്ഞു. പ്രധാനമന്ത്രി അടുത്ത ദിവസം യുഎസിലേക്ക് പോകുന്നുവെന്ന് അറിഞ്ഞതിനാൽ ഞങ്ങൾ മെമ്മോറാണ്ടം സമർപ്പിക്കുകയായിരുന്നു, ”നിഷികാന്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us