പബ്ജി പാട്ണറോടൊപ്പം ജീവിക്കാൻ വിവാഹമോചനത്തിന് വനിത ഹെൽപ്പ് ലൈനിൽ സഹായം അഭ്യർത്ഥിച്ച് 19 കാരി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. പ്രമുഖ ഓൺലൈൻ മൾട്ടി പ്ലെയർ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാനാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെൽപ്പ് ലൈനിൽ വിളിച്ചത്. അഭയം – 181 എന്ന ഹെൽപ്പ് ലൈനിലാണ് യുവതി വിളിച്ചത്.
Also Read: വരന് കല്യാണ പന്തലില്‍ ഇരുന്ന് പബ്ജി കളിച്ചു, അമ്പരന്ന് വധു-വീഡിയോ
യുവതിയുടെ അഭ്യർത്ഥനയിൽ വനിതാ ഹെൽപ്പ് ലൈനായ അഭയം കൗൺസിലിങ് സംഘത്തെ യുവതിയുമായി സംസാരിക്കാൻ നിയോഗിച്ചു. യുവതി ഒരുപാട് സമയം പബ്ജി കളിക്കാൻ ചിലവഴിക്കുമെന്നും അതിനാൽ കുടുംബവുമായി വലിയ അകൽച്ചയുണ്ടായെന്നുമാണ് കൗൺസലിങ് സംഘത്തിന് മനസിലായതെന്ന് അഭയം അധികൃതർ ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.
Also Read: ജീവനെടുത്ത് പബ്ജി; സ്മാർട്ഫോൺ വാങ്ങി നല്‍കാത്തതിന് പതിനെട്ടുകാരന് ജീവനൊടുക്കി
“ദിവസേന 550 ഓളം ഫോൺ കോളുകളാണ് അഭയത്തിലെത്തുന്നത്. അതിൽ പറ്റവുന്നടുത്തളം കൗൺസിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാർ പബ്ജിക്ക് അടിമപ്പെട്ട മക്കളെകുറിച്ച് പറയാൻ വിളിക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്. നിരവധി അമ്മമാർ പബ്ജിക്ക് അടിമപ്പെട്ട മക്കളെകുറിച്ച് പറയാൻ വിളിക്കാറുണ്ടെങ്കിലും,” നരേന്ദ്ര സിങ് സൊഹെയ്ൽ പറഞ്ഞു.
Get to the safe zone//t.co/zWG30ciEFk
Shared by Indian Express android app
click here to download //t.co/CNp2HhFXaM— Anurag (@Choubey9523) May 17, 2019
യുവതിയെ സന്ദർശിച്ച കൗൺസിലിങ് സംഘം തീരുമാനത്തിൽ ഒന്നുകൂടെ ചിന്തിക്കാൻ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടി വന്നാൽ പുനരധിവാസ കേന്ദ്രങ്ങളുടെ സഹായവും തേടാമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ യുവതി അത് നിശേധിക്കുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook