Latest News

പി.യു.ചിത്രയെ ഒഴിവാക്കിയ വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു; ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി

ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റിന് നിർദേശം നൽകി

ലോക അത്ലറ്റിക് മീറ്റ്, പിയു ചിത്ര, ചിത്ര, മലയാളി താരം, അത്ലറ്റിക് മീറ്റ്, ഇന്ത്യൻ താരങ്ങൾ, അത്ലറ്റിക് ഫെഡറേഷൻ

ന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയ വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റിന് നിർദേശം നൽകി. വൈൽഡ് കാർഡ് എൻട്രി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകരുതെന്നും മന്ത്രി നിർദേശിച്ചു.

ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയും ചിത്രയെ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. കോടതി വിധി തങ്ങളുടെ വാദം കേൾക്കാതെയാണെന്നും സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും അത്‍ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കി.

ലോക ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 24 ആയിരുന്നു. അന്നു ചിത്രയുടെ പേര് ഒഴിവാക്കിയാണ് ലിസ്റ്റ് അയച്ചത്. ചിത്രയെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് എടുത്തത്. ഓഗസ്റ്റ് നാലുമുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും ഒഴിവാക്കിയതിനു പിന്നിൽ സിലക്‌ഷൻ കമ്മിറ്റിയിലെ ചിലരുടെ നിക്ഷിപ്ത താൽപര്യമാണെന്നായിരുന്നു ചിത്രയുടെ ആരോപണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pu chithra central sports minister athletic federation

Next Story
ഒന്നുകില്‍ ഇന്ദിര അല്ലെങ്കില്‍ മോദി: മെഹ്ബൂബയോട് കോണ്‍ഗ്രസ്Mani Shankar Aiyar, Mehbooba Mufti
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express