ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടുള്ള പിഎസ്എൽവിയുടെ അമ്പതാം കുതിപ്പും വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി 48 കുതിച്ചുയർന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1ന് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഒൻപത് ഉപഗ്രഹങ്ങളെയും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. യുഎസ്എ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളാണിത്.
#WATCH ISRO launches RISAT-2BR1 and 9 customer satellites by PSLV-C48 from Satish Dhawan Space Centre (SDSC) SHAR, Sriharikota; RISAT-2BR1 is a radar imaging earth observation satellite weighing about 628 kg. pic.twitter.com/mPF2cN9Tom
— ANI (@ANI) December 11, 2019
628 കിലോഗ്രാം ഭാരമുള്ള റിസാറ്റ്-2 ബിആര്‍ 1, കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. അഞ്ചു വർഷമാണ് ഇതിന്റെ കാലാവധി. ഭൗമോപരിതലത്തില്‍ നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. ചാര ഉപഗ്രഹങ്ങളുടെ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് റിസാറ്റ്-2 ബിആര്‍ 1.
പിഎസ്എൽവിയുടെ അമ്പാതാം ദൗത്യവും ശ്രീഹരിക്കോട്ടയിൽ നിന്നുളള ഇന്ത്യയുടെ 75-ാം വിക്ഷേപണ ദൗത്യവുമാണിത്. പിഎസ്എൽവി ലോകത്തെ തന്നെ ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിൽ ഒന്നാണ്. ഇതുവരെ നടത്തിയ അമ്പത് ദൗത്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഏറ്റവും വിശ്വസനീയമായ ബഹിരാകാശ വാഹനങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് പിഎസ്എൽവിയുടെ സ്ഥാനം.
1993 സെപ്റ്റംബർ 23ന് നടന്ന ആദ്യ വിക്ഷേപണ പരീക്ഷണം പരാജയമായിരുന്നു. 1994 ഒക്ടോബറിലെ ആദ്യത്തെ വിജയകരമായ വിക്ഷേപണത്തിനു ശേഷം പിഎസ്എൽവി തുടർച്ചയായി 39 വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കി. 2017 ഓഗസ്റ്റ് 31ന് നടന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook