‘ആന്ധ്രയില്‍ വന്നാല്‍ ഇതിലും വലിയ പ്രതിഷേധം നേരിടേണ്ടി വരും’; മോദിയോട് ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്ത് ബിജെപിക്കെതിരെയുള്ള വികാരമാണ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രതിഷേധം രാജ്യത്തിന്റെ വികാരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് മോദി ക്യാമ്പയിനിലൂടെയായിരുന്നു ജനങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

കറുത്ത കൊടികളും ബലൂണുകളുമായാണ് തമിഴ് ജനത മോദിക്കെതിരെ പ്രതിഷേധവുമായെത്തിയത്. ഗജ ചുഴലിക്കാറ്റില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ പ്രധാനമന്ത്രി അവഗണിച്ചെന്നായിരുന്നു ആരോപണം. ആന്ധ്രയിലും മോദിക്കെതിരെ സമാനമായ പ്രതിഷേധം ഉണ്ടാകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

”മധുരയില്‍ പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്ത് ബിജെപിക്കെതിരെയുള്ള വികാരമാണ്. തമിഴ്നാടിനെ അപേക്ഷിച്ച് കേന്ദ്രം ആന്ധ്രയോട് കാണിച്ചത് കടുത്ത അനീതിയാണ്. മോദിയും അമിത് ഷായും ആന്ധ്രയിലേക്ക് വന്നാല്‍ കടുത്ത പ്രതിഷേധമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. ബിജെപിയെ തകര്‍ക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം” അദ്ദേഹം പറഞ്ഞു.

തമിഴ് ജനതയെ പ്രധാനമന്ത്രി നരേന്ദ്രമോദി വഞ്ചിക്കുകയായിരുന്നുവെന്ന് എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞു. എംഡിഎംകെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം, വൈക്കോ സ്വന്തം പ്രശസ്തിക്കു വേണ്ടിയാണ് മോദിക്കെതിരെ പ്രതിഷേധം നടത്തിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. മോദിയ്ക്ക് പ്രതിഷേധത്തില്‍ യാതൊരു കോട്ടവും സംഭവിച്ചില്ലെന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

”ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കരിങ്കൊടി കാണിച്ച പ്രതിഷേധങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേരിനും പ്രശസ്തിക്കും യാതൊരു കോട്ടവും വരുത്താന്‍ സാധിച്ചിട്ടില്ല” അദ്ദേഹം പറഞ്ഞു. വൈക്കോയുടെ പ്രതിഷേധം സ്വന്തം പ്രശസ്തിക്കു വേണ്ടിയാണെന്നും അത് തമിഴ് ജനതയുടെ വികാരത്തിന്റെ തെളിവല്ലെന്നും ബിജിപി സംസ്ഥാന പ്രസിഡന്റ് തമിഴിളിസൈ സുന്ദരരാജന്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Protests against pm modi in tamil nadu reflect nations mood andhra cm chandrababu naidu

Next Story
എംഎല്‍എയെ ‘കാണാനില്ലെന്ന്’ യുവതി; പരാതിക്കാരിയോട് മിണ്ടാതിരിക്കാന്‍ സിദ്ധരാമയ്യ, വിവാദംSiddaramaiah, Congress, Karnataka, MLA, Controversy, ie malayalam, സിദ്ധരാമയ്യ, പരാതിക്കാരി, യുവതി, വിവാദം, കർണാടക, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com