Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനിടെ പാത്രംകൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു

Farmer protests New Delhi, Singhu border protests, Centre farm laws, PM Modi Mann ki baat, Farmers beat thaalis, Farmer agitation PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് ദേശീയ തലസ്ഥാനത്ത് കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍. സിങ്കു, ഗാസിപ്പൂർ അതിർത്തികളിലെ വലിയൊരു കൂട്ടം കർഷകർ പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ചു.

ഞായറാഴ്ച രാവിലെ, ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ വലിയ കൂട്ടമായി അണിനിരന്നുകൊണ്ടിരുന്നു. ഉച്ചത്തില്‍ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധിച്ചത്. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പരിപാടി ബഹിഷ്കരിച്ചുകൊണ്ട് പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ തങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു.

കോവിഡ് പോരാളികള്‍ക്കും ആരോഗ്യപ്രവർത്തകർക്കും പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പാത്രം കൊട്ടല്‍ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍.

കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച, കർഷക യൂണിയനുകൾ കേന്ദ്രവുമായുള്ള സംഭാഷണം പുനരാരംഭിക്കാൻ തീരുമാനിക്കുകയും ഡിസംബർ 29 ന് അടുത്ത ഘട്ട ചർച്ചയ്ക്കുള്ള തീയതിയായി നിർദ്ദേശിക്കുകയും ചെയ്തതായി കർഷക നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Protesting farmers beat thaalis during pm modis mann ki baat address

Next Story
ഇന്ത്യ 2025ല്‍ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും: സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്Indian economy, ഇന്ത്യൻ സമ്പദ് വ്യവസ്ഥ, Economic slowdown, സാമ്പത്തിക മാന്ദ്യം, India economic growth, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, India GDP growth, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച, RBI, ആര്‍ബിഐ, Reserve bank of India, റിസര്‍വ് ബാങ്ക്  ഓഫ് ഇന്ത്യ, SBI, എസ്ബിഐ, State bank of India,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express