/indian-express-malayalam/media/media_files/2025/12/23/vhp-protest-2025-12-23-13-22-27.jpg)
ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ വിഎച്ച്പി പ്രതിഷേധം
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായി. പോലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു.
ബംഗ്ലാദേശിലെ മൈമൻസിങ് ജില്ലയിലെ ബാലുകയിൽ ദീപു ചന്ദ്ര ദാസ് എന്ന 25-കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇന്ത്യയിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച രാത്രി വൈകിയും ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇന്ന് വിഎച്ച്പി പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
അക്രമാസക്തരായ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് ഹൈക്കമ്മീഷൻ പരിസരത്ത് സുരക്ഷാ വലയം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
VIDEO | Delhi: VHP members hold protest, break barricades during protest outside Bangladesh High Commission over attacks on Hindus in the neighbouring country.
— Press Trust of india (@PTI_News) December 23, 2025
(Full video available on PTI Videos- https://t.co/dv5TRAShcC) pic.twitter.com/jdo2EPjsJe
Also Read: എഐഎഡിഎംകെ ഇനി 'അമിത് ഷാ ദ്രാവിഡ മുന്നേറ്റ കഴകം': കടുത്ത വിമർശനവുമായി ഉദയനിധി സ്റ്റാലിൻ
ദിപു ചന്ദ്ര ദാസിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തെപ്പറ്റി ബംഗ്ലാദേശ് സർക്കാർ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിയന്ന കൺവെൻഷൻ അനുസരിച്ച് വിദേശ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: എന്താണ് ഇലക്ടറൽ ട്രസ്റ്റുകൾ? രാഷ്ട്രീയ പാർട്ടികൾക്ക് പണം ലഭിക്കുന്നത് എങ്ങനെ?
ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായാണ് ഇന്ത്യയിലെ വിവിധ സംഘടനകളുടെ ആരോപണം. വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം.
Read More: മറ്റിടങ്ങളിൽ സംരംഭകത്വം കുതിച്ചുയരുമ്പോൾ കേരളത്തിൽ പ്രതിഭകളുടെ പലായനം: ഐഡിയ എക്സ്ചേഞ്ചിൽ രാജീവ് ചന്ദ്രശേഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us