ചെന്നൈ: മറീന ബീച്ചിൽ കാവൽ മുഖ്യമന്ത്രി ഒ.പനീർസൽവം അനുകൂലികളുടെ പ്രതിഷേധയോഗം. ജയലളിതയുടെ മുൻ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യോഗം. ശശികലയ്ക്കെതിര സമരത്തിന് ആഹ്വാനം ചെയ്താണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. അണ്ണാ സമാധിക്കു മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ സമരത്തിന് വൻ പ്രചാരണവും നടക്കുന്നുണ്ട്. യുവാക്കളോട് മറീന ബീച്ചിലെത്താൻ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. യുവാക്കളെ മുൻനിർത്തി ജെല്ലിക്കെട്ട് മോഡൽ പ്രക്ഷോഭം ആരംഭിക്കാനാണ് നീക്കമന്നും സൂചനയുണ്ട്.

അതേസമയം, ശശികലയെ ഇന്നലെയും സത്യപ്രതിജ്ഞയ്ക്കു ഗവർണർ ക്ഷണിക്കാതിരുന്നതോടെ പനീർസെൽവം പക്ഷം ആശ്വാസത്തിലാണ്. ശശകലയ്ക്കൊപ്പം നിൽക്കുന്ന എംഎൽഎമാരിൽ ഇനിയും ചിലർ തങ്ങൾക്കൊപ്പം ചേരുമെന്നും അവർ പ്രതീക്ഷിക്കുന്നുണ്ട്. പനീർസെൽവത്തിനു പിന്തുണയുമായി നിരവധി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്രെ ഗ്രീൻവേയ്സ് റോഡിലെ വസതിയിൽ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ