ന്യൂഡല്‍ഹി: ആമസോണ്‍ മേധാവി ജെഫ് ബെസോസിനെതിരെ ഇന്ത്യയില്‍ കൂറ്റന്‍ പ്രതിഷേധം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ആയിരക്കണക്കിന് ചെറുകിട വ്യാപാരികള്‍ ജെഫ് ബെസോസിനെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതായി ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട്‌ചെയ്യുന്നു.

ജെഫ് ബെസോസ് അടുത്ത ആഴ്‌ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെതിരെ ഇന്ത്യയിലെ കച്ചവടക്കാര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

Read Also: ആ കെെകളുടെ ഉടമയെ വെളിപ്പെടുത്തി നൂറിൻ; പ്രണയനായകനെ കാത്തിരുന്ന ആരാധകർ ഞെട്ടി

‘കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ്’ ആണ് ജെഫ് ബെസോസിനെതിരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ 300 നഗരങ്ങളില്‍ പ്രതിഷേധിക്കുമെന്ന് ഇവര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വലിയ ഡിസ്‌കൗണ്ട് നല്‍കുന്നത് സാധാരണ കച്ചവടക്കാരെ മോശമായി ബാധിക്കുന്നുണ്ടെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും മറ്റ് ചെറിയ നഗരങ്ങളിലുമായി ഒരു ലക്ഷത്തോളം പേര്‍ പ്രതിഷേധങ്ങളുടെ ഭാഗമാകുമെന്നാണ് സംഘടന അവകാശപ്പെടുന്നത്. സമാധാനപരമായ പ്രതിഷേധമാണ് നടത്തുക എന്നും ഇവര്‍ പറയുന്നു.

Read Also: സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്‌ത് യുവതി തൂങ്ങിമരിച്ചു

ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ജെഫ് ബെസോസ് അടുത്ത ആഴ്ച ഡല്‍ഹിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, കൃത്യം ദിവസമോ സമയമോ ആമസോണ്‍ മേധാവിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ മേധാവിയുടെ വരവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

ഓൺലെെൻ സേവന ദാതാക്കളായ ആമസോണിന് ഇന്ത്യയിൽ നിന്ന് മികച്ച വരുമാനമാണ് ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook