scorecardresearch

മണിപ്പൂര്‍: ആരാധനാലയങ്ങളും കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കളും സംരക്ഷിക്കണം: സുപ്രീം കോടതി സമിതി

ഈ മാസമാദ്യം മണിപ്പൂര്‍ പൊലീസ് നടത്തിയ പ്രസ്താവനയില്‍, സംസ്ഥാനത്ത് 386 മതപരമായ നിര്‍മിതികള്‍ തീയിട്ട് നശിപ്പിച്ചതായി പറഞ്ഞിരുന്നു. ഇതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു

ഈ മാസമാദ്യം മണിപ്പൂര്‍ പൊലീസ് നടത്തിയ പ്രസ്താവനയില്‍, സംസ്ഥാനത്ത് 386 മതപരമായ നിര്‍മിതികള്‍ തീയിട്ട് നശിപ്പിച്ചതായി പറഞ്ഞിരുന്നു. ഇതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു

author-image
Apurva Viswanath
New Update
manipur| india|sc

മണിപ്പൂര്‍: ആരാധനാലയങ്ങളും കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കളും സംരക്ഷിക്കണം: സുപ്രീം കോടതി സമിതി

ന്യൂഡല്‍ഹി: മെയ് മുതല്‍ മണിപ്പൂരില്‍ നടന്ന വംശീയ സംഘര്‍ഷങ്ങളില്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മതപരമായ കെട്ടിടങ്ങളും ഉടന്‍ കണ്ടെത്തി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി രൂപീകരിച്ച മുന്‍ ജഡ്ജിമാരുടെ മൂന്നംഗ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കളുടെയും അക്രമത്തില്‍ നശിപ്പിക്കപ്പെട്ട/ കത്തിച്ച സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കാനും അവയുടെ കൈയേറ്റം തടയാനും സമിതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ മതപരമായ കെട്ടിടങ്ങളും (പള്ളികള്‍, ഹിന്ദു ക്ഷേത്രങ്ങള്‍, സനമാഹി ക്ഷേത്രങ്ങള്‍, മോസ്‌ക്കുകള്‍, മറ്റേതെങ്കിലും മതത്തിന്റെ ഏതെങ്കിലും കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും) എന്നിവ നിലവിലുണ്ടോ അല്ലെങ്കില്‍ അക്രമത്തില്‍ നശിപ്പിക്കപ്പെട്ടതോ / കേടുപാടുകള്‍ സംഭവിച്ചതോ അല്ലെങ്കില്‍ കത്തിച്ചതോ ആയവ ഉടന്‍ തിരിച്ചറിയണം. 03.05.2023-ന്,' സെപ്തംബര്‍ 8-ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ഈ മാസമാദ്യം മണിപ്പൂര്‍ പൊലീസ് നടത്തിയ പ്രസ്താവനയില്‍, സംസ്ഥാനത്ത് 386 മതപരമായ നിര്‍മിതികള്‍ തീയിട്ട് നശിപ്പിച്ചതായി പറഞ്ഞിരുന്നു. ഇതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. 5,132 തീവെപ്പ് കേസുകളില്‍ ഈ മതപരമായ നിര്‍മ്മിതികളും ഉള്‍പ്പെടുന്നു.

Advertisment

മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ മാനുഷിക വശങ്ങള്‍ പരിശോധിക്കാന്‍ ജമ്മു കശ്മീര്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. സമിതിയില്‍ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ശാലിനി പി ജോഷി, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ആഷാ മേനോന്‍ എന്നിവരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്ത് 03.05.2023 ന് ആരംഭിച്ച അക്രമത്തില്‍ 240-247 പള്ളികള്‍ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെയുള്ള പള്ളി സ്വത്തുക്കളും ഉണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം കമ്മിറ്റി പരിശോധിച്ചതായി അറിയുന്നു. ഇടവക പള്ളി രജിസ്റ്ററും ഉടമസ്ഥാവകാശ രേഖകളും ഒന്നുകില്‍ കൊള്ളയടിക്കുകയോ മനഃപൂര്‍വം കത്തിക്കുകയോ ചെയ്തു. മണിപ്പൂരിലെ മെയ്‌ദേയ് ക്രിസ്ത്യന്‍ ചര്‍ച്ചസ് കൗണ്‍സിലാണ് റിട്ട് ഹര്‍ജി നല്‍കിയത്.

അക്രമം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ മെയ്‌ദേയ് ക്രിസ്ത്യാനികളുടെ 249 പള്ളികള്‍ നശിപ്പിക്കപ്പെട്ടതായി ജൂണില്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമണ്‍ പറഞ്ഞിരുന്നു. മണിപ്പൂരിലെ എല്ലാ സ്വത്തുക്കളുടെയും 03.05.2023 ലെ അക്രമത്തില്‍ നശിച്ചവയുടെയും സര്‍വേ നടത്താനും അതിനുശേഷം പ്രത്യേകം തിരിച്ചറിയാനും' സുപ്രീം കോടതി കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

''മണിപ്പൂര്‍ ഗവണ്‍മെന്റ് കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കളുടെയും അക്രമത്തില്‍ നശിപ്പിക്കപ്പെട്ട/കത്തിയ സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുകയും അവരുടെ കൈയേറ്റം തടയുകയും വേണം. ഏതെങ്കിലും വസ്തു കൈയേറിയിട്ടുണ്ടെങ്കില്‍, കൈയേറ്റത്തില്‍ നിന്ന് പിന്‍ന്മാറാന്‍ കൈയേറ്റക്കാര്‍ക്ക് നിര്‍ദേശം നല്‍കണം, ''കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു.

Manipur India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: