അലിഗഡ്: പ്രവാചകന്‍ മുഹമ്മദ് നബിയും കുടുംബവും ഒരിക്കലും മാംസാഹാരം ഭക്ഷിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മാംസാഹാരം കഴിക്കുന്നത് രോഗമാണ് മുസ്‌ലിങ്ങൾ അതൊഴിവാക്കണമെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ജാമിയ മിലിയ സർവകലാശാലയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് ഇന്ദ്രേഷ് കുമാർ വിവാദ പ്രസ്താവന നടത്തിയത്. മുസ്ലിം രാഷ്ട്രീയ മഞ്ച് നടത്തിയ ഇഫത്താറ് വിരുന്നിനിടെയാണ്
ആര്‍എസ്എസ് നേതാവ് ഇക്കാര്യം പറഞ്ഞത്.

വീട്ടുപരിസരത്ത് തുളസി തൈകകള്‍ നട്ട് പിടിപ്പിക്കണമെന്നും പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്ലാമിലുണ്ട് എന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.. മുത്തലാഖ് പാപമാണെന്നും അതു ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ചടങ്ങിനിടെ പറഞ്ഞു. ഇന്ദ്രേഷ് കുമാറിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സർവകലാശാലയിൽ പ്രകടനം നടത്തി.

Read More : ബലാത്സംഗങ്ങൾക്കും മുത്തലാഖിനും കാരണം വാലന്റൈൻസ് ഡേ അടക്കമുളള പാശ്ചാത്യ സ്വാധീനമാണെന്ന് ആർഎസ്എസ് നേതാവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ