ഡല്‍ഹിയില്‍ വസ്തു ഇടപാടുകാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊലപ്പെടുത്തി

നാല് തവണ വെടിയുതിര്‍ത്താണ് ദില്‍ഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തിയത്

ന്യൂഡല്‍ഹി: ഉത്തര ഡല്‍ഹിയിലെ ജാമിയ നഗറിനടുത്ത് ബാത്‌ല ഹൗസില്‍ വസ്തു ഇടപാടുകാരന്‍ പട്ടാപ്പകല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമം നടത്തിയ രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. നാല് തവണ വെടിയുതിര്‍ത്താണ് ദില്‍ഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തിയത്. മോട്ടോര്‍സൈക്കിളിലാണ് അക്രമികള്‍ എത്തിയതെന്ന് ദില്‍ഷാദിന്റെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ജാമിയ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാടകക്കൊലയാളികളാവാം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മീററ്റിലെ സത്‌ല ജില്ലയില്‍ 34-ാം വാര്‍ഡ് മെംബറാണ് കൊല്ലപ്പെട്ട ദില്‍ഷാദെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബഹുജന്‍ സമാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ദില്‍ഷാദ്.

ഒരു ഫോണ്‍ കോള്‍ വന്നാണ് ദില്‍ഷാദ് പുറത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിന്റെ പുറത്തേക്ക് വരാനായിരുന്നു മറുതലയ്ക്കല്‍ നിന്നും പറഞ്ഞതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് പുറത്തെത്തിയപ്പോഴാണ് രണ്ട് പേര്‍ ചേര്‍ന്ന് അക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ദില്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Property dealer shot dead in south delhis batla house

Next Story
യുപിയില്‍ ബിഎഡ് പരീക്ഷയെഴുതാൻ അമിതാഭ് ബച്ചൻ; ഹാള്‍ ടിക്കറ്റില്‍ മുഖം നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥി
The moderation of comments is automated and not cleared manually by malayalam.indianexpress.com