പ്രമുഖ വൈറോളജിസ്റ്റ് ഗീതാ റാംജി കൊറോണ വൈറസ് ബാധിച്ച് മരിച്ചു

ഒരാഴ്ച മുമ്പ് ലണ്ടനില്‍ നിന്നും മടങ്ങി വന്ന അവരില്‍ കോവിഡ്-19-ന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്

ഡര്‍ബന്‍: കൊറോണ വൈറസ് ബാധ മൂലം പ്രമുഖ വൈറോളജിസ്റ്റും ഇന്ത്യന്‍ വംശജയുമായ ഗീത റാംജി (50) ദക്ഷിണാഫ്രിക്കയില്‍ മരിച്ചു.

ലോക പ്രശസ്ത വൈറോളജിസ്റ്റായ ഗീത എച്ച് ഐ വി പ്രതിരോധ ഗവേഷണ രംഗത്തെ നേതൃസ്ഥാനീയയായിരുന്നു. ഒരാഴ്ച മുമ്പ് ലണ്ടനില്‍ നിന്നും മടങ്ങി വന്ന അവരില്‍ കോവിഡ്-19-ന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ് എ എം ആര്‍ സി) എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.

Read Also: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്

പുതിയ എച്ച് ഐ വി പ്രതിരോധ രീതികള്‍ കണ്ടെത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച അവര്‍ക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലെപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പ്‌സ് (ഇഡിസിടിപി) മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് നല്‍കിയിരുന്നു.

സൗത്ത് ആഫ്രിക്കയില്‍ വസിക്കുന്ന ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റായ പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.

രാജ്യത്ത് ഇതുവരെ അഞ്ച് പേരാണ് കോവിഡ്-19 മൂലം മരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ 21 ദിവസത്തെ ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 സംഘങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തുന്നുണ്ട്.

ലോകത്ത് ഇതുവരെ കൊറോണ വൈറസ് മഹാമാരി മൂലം 41,654 പേരാണ് മരിച്ചത്. 850,580 പേര്‍ക്ക് രോഗം ബാധിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Prominent virologist gita ramjee dies from covid

Next Story
Covid-19: നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുംCoronavirus India, കൊറോണ വെെറസ് ഇന്ത്യ, corona kerala live updates, covid 19 live updates, corona kerala live, iemalayalam, ഐഇ മലയാളം,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com