ഗു​വാഹ​ത്തി: അസാ​മി​ലെ ഹൈ​ലാ​ക​ണ്ഡി​യി​ൽ വ​ർ​ഗീ​യ ല​ഹ​ള​യെ തു​ട​ർ​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. നഗരത്തില്‍ പലയിടത്തും 15ല്‍ അധികം വാഹനങ്ങള്‍ തകര്‍ത്തു. 12 കടകള്‍ അടിച്ചു തകര്‍ത്തു.

സംഭവത്തില്‍ ഹൈലാക്കണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ സൈന്യത്തിന്റെ സഹായം തേടി. ഒരു പളളിക്ക് പുറത്ത് പ്രാര്‍ത്ഥന നടന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. വൈകിട്ട് 6 മുതല്‍ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി. മനുഷ്യജീവനും സ്വത്തിനും സുരക്ഷ മാനിച്ചാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രാ​ധാ​ന​ല​യ​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ജ്ഞാ​ത​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രാ​ധ​നാ​ല​യ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എന്നാൽ വെള്ളിയാഴ്ച ഉ​ച്ച​യോ​ടെ ആ​രാ​ധ​നാ​ല​യ​ത്തി​ന് മു​ന്നി​ല്‍​നി​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു നേ​രെ ഒരു സം​ഘം ആളുകൾ ക​ല്ലെ​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2012ല്‍ ​അസ​മി​ൽ ബോ​ഡോ വി​ഭാ​ഗ​വും ബം​ഗാ​ളി മു​സ്‌​ലിം​ക​ളും ത​മ്മി​ലു​ണ്ടാ​യ ല​ഹ​ള​യി​ല്‍ 77 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook