ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉത്പാദനം വര്‍ധിപ്പിച്ചു. ജൂലൈ മാസത്തോടെ 13.5 കോടി വാക്സിന് ഡോസുകള്‍ ലഭ്യമാക്കും. തിങ്കളാഴ്ച മുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് വിതരണം ചെയ്യും. 13.5 കോടിയുടെ 75 ശതമാനം വാക്സിന് ആയിരിക്കും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുക എന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.
വാക്സിന് ഉത്പാദന ശേഷി കൂട്ടുമെന്ന കമ്പനികളുടെ പ്രഖ്യാപനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വ്യക്തമായ കണക്കുകള്‍ ലഭ്യമാകുന്നത്. മെയ് മാസത്തില്‍ 7.5 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. എന്നാല്‍ ജൂണ്‍ അവസാനത്തോടെ 12 കോടി ഡോസ് ആയി ഇത് ഉയര്‍ത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
“ജൂലൈയില്‍ ലഭ്യമാകുന്ന വാക്സിനുകള്‍ ഏകദേശം 13.5 കോടി ഡോസായിരിക്കും. വാക്സിന് വിതരണത്തില്‍ വളരെ നിര്‍ണായക മാസമായിരുന്നു മേയ്. ഏപ്രിലിലും, മേയിലും നിര്‍മാതാക്കള്‍ വാക്സിന് ഉത്പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലൈയിലും, ഓഗസ്റ്റിലും വരുന്ന മാസങ്ങളിലും ഇത് വിതരണത്തില്‍ പ്രതിഫലിക്കും,” ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കോവാക്സിന്റെ ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ കൂടുതല്‍ വാക്സിന് വിതരണം ചെയ്യാനാകും. 2.5 കോടി വാക്സിന് ഡോസായിരിക്കും ജൂലൈ അവസാനത്തോടെ ഭാരത് ബയോടെക് ഉത്പാദിപ്പിക്കുക. കൂടുതല്‍ വേഗത്തില്‍ വാക്സിനേഷന് പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രദേശിക മേഖലകളിലെ വാക്സിന് വിതരണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെ സ്വകാര്യ ആശുപത്രികളില്‍ എണ്ണായിരത്തോളം വാക്സിന് വിതരണ കേന്ദ്രമുണ്ടായിരുന്നു. എന്നാല്‍ മേയ് മാസത്തോടെ ഇത് 1,700 ആയി കുറഞ്ഞിരുന്നു.
Also Read: ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍