ന്യൂഡല്‍ഹി: ‘തായ്‍പേയ്, തയോയൂന്‍ രാജ്യാന്തര വിമാനത്താവളം, ടിപിഇ, ചൈനീസ് തായ്‍പേയ്’. തായ്‍വാനെ ഇപ്പോള്‍ എയര്‍ ഇന്ത്യ വെബ്സൈറ്റില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. ചൈനീസ് വ്യോമയാന മന്ത്രാലയത്തിന്റെ അതൃപ്‌തി പരസ്യമാക്കിയതിന് രണ്ട് മാസത്തിന് ശേഷമാണ് എയര്‍ ഇന്ത്യ തിരുത്തല്‍ നടത്തിയത്. ക​ഴി​ഞ്ഞ മാ​സം​വ​രെ എ​യ​ർ ഇ​ന്ത്യ വെ​ബ്സൈ​റ്റി​ൽ താ​യ് വാ​നെ​ന്നാ​യി​രു​ന്നു ചേ​ർ​ത്തി​രു​ന്ന​ത്. ഇ​തി​നെ​യാ​ണ് ഇ​പ്പോ​ൾ ചൈ​നീ​സ് താ​യ്പേ​യ് എ​ന്നു മാ​റ്റി​യി​ട്ടു​ള്ള​ത്.

ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ്, സിം​ഗ​പ്പുൂർ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ കാ​ന​ഡ തു​ട​ങ്ങി​യ വി​മാ​ന​ക്ക​ന്പ​നി​ക​ൾ താ​യ്‌വാ​നെ ചൈ​നീ​സ് താ​യ്പേ​യി​യാ​ക്കി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യും തി​രു​ത്ത​ൽ വ​രു​ത്തി​യ​ത്. ഏ​പ്രി​ൽ 25ന് ​പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് ചൈ​നീ​സ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി താ​യ്‌വാ​നെ സ്വ​ത​ന്ത്ര്യ രാ​ജ്യ പ​ദ​വി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഷാ​ങ്ഹാ​യി​യി​ൽ ഓ​ഫീ​സു​ള്ള എ​യ​ർ ഇ​ന്ത്യ​യ്‌ക്ക് ചൈ​നീ​സ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ​നി​ന്നു പേ​രു​മാ​റ്റം സം​ബ​ന്ധി​ച്ചു ക​ത്ത് ല​ഭി​ച്ചി​രു​ന്നു. ജൂ​ലൈ 25-നു ​മു​ന്പ് പേ​രി​ൽ മാ​റ്റ​മാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചൈ​ന​യു​ടെ ക​ത്ത്. പേ​ര് മാ​റ്റി​യി​ല്ലെ​ങ്കി​ൽ വെ​ബ്സൈ​റ്റ് ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചും ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. താ​യ്‌വാ​ൻ ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലെ​ന്നാ​ണ് ചൈ​ന ഇ​പ്പോ​ഴും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ 1949ൽ ​ചൈ​നീ​സ് ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം താ​യ്‌വാ​നു സ്വ​ന്ത​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യയ്‌ക്കു താ​യ്‌വാ​നു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളി​ല്ല. പേര് മാറ്റിയതില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. വിദേശകാര്യ മന്ത്രാലയവുമായി ചൈന ഈ പ്രശ്‌നം ഉയര്‍ത്തി കാട്ടിയില്ലെന്നും വിവരമുണ്ട്. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യാന്തര നാണയനിധിയും ലോകബാങ്കും തായ്‌വാനെ ചൈനീസ് തായ്‍പേയ് എന്നാണ് അടയാളപ്പെടുത്താറുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ