അഹമ്മദാബാദ്: മുസ്ലിങ്ങളെ ഭയപ്പെടണമെന്ന് ആഹ്വാനം ചെയ്യുന്ന വിഡിയോക്കതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ബി.ബി.സ്വെയിനാണ് വിഡിയോയുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസിനോട് ഉത്തരവിട്ടത്.

മനുഷ്യാവകാശ പ്രവർത്തകൻ ഗോവിന്ദ് പാർമർ സമർപ്പിച്ച പരാതിയിലാണ് കമീഷന്‍റെ നടപടി. മു​സ്‌ലിം​ക​ൾ​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന വി​ഡി​യോ നി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വിഡി​യോ​യി​ൽ അ​ഭി​ന​യി​ച്ച​വ​രെ ക​ണ്ടെ​ത്തി​യാ​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത് എ​ളു​പ്പ​മാ​കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.

ഗു​ജ​റാ​ത്തി​ൽ വൈ​കി​ട്ട് ഏ​ഴി​നു ശേ​ഷം സം​ഭ​വി​ക്കാ​വു​ന്ന​ത് എ​ന്ന് എ​ഴു​തി​ക്കാ​ണി​ച്ചു തു​ട​ങ്ങു​ന്ന വീിഡി​യോ​യ്ക്കു 75 സെ​ക്ക​ന്റ് ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്. ഒ​രു പെ​ണ്‍​കു​ട്ടി റോ​ഡി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ൽ ഭ​യ​പ്പെ​ട്ട് ന​ട​ക്കു​ന്നു. ബാ​ങ്കു​വി​ളി​യോ​ടു സാ​മ്യ​മു​ള്ള ശ​ബ്ദ​മാ​ണ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ൾ​ക്കു​ന്ന​ത്. അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഉ​ത്ക​ണ്ഠ​യോ​ടെ വീ​ട്ടി​ൽ കാ​ത്തി​രി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു.​ ര​ക്ഷി​താ​ക്ക​ളു​ടെ പി​റ​കി​ൽ കൃ​ഷ്ണ വി​ഗ്ര​ഹ​വും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വീ​ട്ടി​ലെ​ത്തി​യ അ​വ​ൾ കോ​ളിങ് ബെ​ല്ല​ടി​ക്കു​ന്നു. അ​മ്മ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ഉ​ട​ൻ അ​വ​രെ കെ​ട്ടി​പ്പി​ടി​ക്കു​ന്നു. അ​ച്ഛ​ൻ അ​വ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി നെ​റു​ക​യി​ൽ ത​ലോ​ടു​ന്ന​തും കാ​ണാം.

തു​ട​ർ​ന്ന് അ​മ്മ​യു​ടെ ചോ​ദ്യം: ഗു​ജ​റാ​ത്തി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മോ എ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടോ? 22 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വ​ന്നാ​ൽ ഇ​ത് വീ​ണ്ടും സം​ഭ​വി​ക്കു​മെ​ന്നു​മാ​യി​രു​ന്നു അ​ച്ഛ​ന്‍റെ മ​റു​പ​ടി. ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല, മോ​ദി ഇ​വി​ടെ​യു​ണ്ട്. ആ​രും വ​രി​ല്ലെ​ന്നും പ​റ​ഞ്ഞ് മ​ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വിഡി​യോ​യി​ൽ കാ​ണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook